നഗരസഭാകൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരെ യു ഡി എഫ് കൗണ്‍സിലര്‍മാരുടെ വിയോജനക്കുറിപ്പ്
Oct 20, 2017, 19:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2017) കാഞ്ഞങ്ങാട് നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചതുള്‍പ്പെടെയുള്ള കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരെ യു ഡി എഫ് കൗണ്‍സിലര്‍മാരുടെ വിയോജനക്കുറിപ്പ്. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത പ്രത്യേക നഗരസഭ കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.
ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കമുള്ള അജണ്ടയില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് 17 എന്നിവയ്ക്കു മേലെടുത്ത തീരുമാനങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കിയത്. കൗണ്‍സിലില്‍ 2011 മുതല്‍ 2015 വരെയുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്നത് ശരിയല്ലെന്നും ഈ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിയോജന കുറിപ്പില്‍ പറയുന്നു.
2016 നവംബര്‍ 16ന് നഗരസഭ ഓഫീസില്‍ ലഭ്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് 9 മാസങ്ങള്‍ക്ക് ശേഷമാണ് നഗരസഭ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. സമാനമായ അവസ്ഥയാണ് 2014-15 വര്‍ഷത്തെ നഗരസഭയുടെ സംസാഥാന ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റയും, എന്‍ യു എല്‍ എല്‍, തെരുവോരകച്ചവടക്കാരെ സഹായിക്കാനുള്ള പദ്ധതിക്കായി നഗരസഭ കച്ചവട സമിതി രൂപീകരിക്കുന്നതിന് തികച്ചും രാഷ്ട്രീയ പ്രേരിത തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.
യു ഡി എഫ് കൗണ്‍സിലര്‍മാരായ എം പി ജാഫര്‍, കെ മുഹമ്മദ്കുഞ്ഞി, ഹസൗനാര്‍ കല്ലൂരാവി, ടി കെ സുമയ്യ, കെ വേലായുധന്‍, പി അബൂബക്കര്‍, ഖദീജ ഹമീദ്, പി ഖദീജ, എം എ നാരായണന്‍, കെ സുമതി, സക്കീന യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് വിയോജന കുറിപ്പ് നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, UDF, Kanhangad-Municipality, UDF councilors against Municipality council Decisions