പ്രത്യേക പോലീസ് പാക്കേജ്: യു.ഡി.എഫ്. സര്‍ക്കാറിനെ അഭിനന്ദിച്ചു
May 24, 2012, 20:26 IST
കാസര്‍കോട്: ജില്ലയ്ക്ക് പ്രത്യേക പോലീസ് പാക്കേജ് അനുവദിച്ച യു.ഡി.എഫ്. സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ് എന്നിവരെ മധൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എം.ഇഖ്ബാല്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ചൂരി അഭിനന്ദിച്ചു.
കാസര്‍കോട്ടും പരിസരത്തും പ്രത്യേകിച്ച് മധൂര്‍ പഞ്ചായത്തിന്റെ ചില മേഖലകളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുവരുന്ന അനിഷ്ട സംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെയും യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെയും 153 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെയും നിരന്തരമായി പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്മാരുടെ അപര്യാപ്തതമൂലമാണെന്നും വാഹനങ്ങളുടെ കുറവ് കാരണവുമാണെന്നും മറുപടി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് പാക്കേജ് അനുവദിക്കണമെന്ന് മധൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നിവേദനത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

Keywords: Kasaragod, UDF, Government, Police package, Ramesh Chennithala.