city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ നടക്കുന്നത് മനുഷ്യജീവന് വില കല്‍പിക്കാത്ത ഭരണം; മുന്‍ എംഎല്‍എ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി

കാസര്‍കോട്: (www.kasargodvartha.com 08.05.2018) കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മനുഷ്യജീവന് വില കല്‍പിക്കാത്ത ഭരണമാണെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നടക്കുന്നത് മനുഷ്യജീവന് വില കല്‍പിക്കാത്ത ഭരണം; മുന്‍ എംഎല്‍എ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി

കേരളത്തില്‍ നടക്കുന്നത് മനുഷ്യജീവന് വില കല്‍പിക്കാത്ത ഭരണം; മുന്‍ എംഎല്‍എ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി

കേരളത്തില്‍ നടക്കുന്നത് മനുഷ്യജീവന് വില കല്‍പിക്കാത്ത ഭരണം; മുന്‍ എംഎല്‍എ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി

കണ്ണൂരിലും മറ്റും നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ നിസംഗത മൂലമാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിലും മറ്റും പൊറുതി മുട്ടിയ സാധാരണക്കാര്‍ക്ക് ആശ്വാസം പകരാതെ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ലോക്കപ്പ് മര്‍ദനവും കൊലപാതകവും ക്രമസമാധാന തകര്‍ച്ചയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്‍, മുന്‍ മന്ത്രി സി.ടി അഹ് മദലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, പി.എ അഷ്‌റഫലി, ആര്‍എസ്പി നേതാവ് കരിവെള്ളൂര്‍ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, എം അനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ നടക്കുന്നത് മനുഷ്യജീവന് വില കല്‍പിക്കാത്ത ഭരണം; മുന്‍ എംഎല്‍എ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി

കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. കലക്ട്രേറ്റ് പരിസരത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, March, UDF, Police, Inauguration, Abdul Rahman, UDF collectorate march conducted.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia