ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു
Apr 25, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നും മഞ്ചേശ്വരത്തു മത്സരിക്കുന്ന പി ബി അബ്ദുര്‍ റസാഖും തിങ്കളാഴ്ച ഉച്ചയോടെ പത്രികാ സമര്‍പ്പണം നടത്തി. നിരവധി നേതാക്കളും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് ഇരുസ്ഥാനാര്‍ത്ഥികളും കലക്ടറേറ്റിലേക്ക് എത്തിയത്.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണനും തിങ്കളാഴ്ച കലക്‌ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.
എന്‍ എ നെല്ലിക്കുന്നും പി ബി അബ്ദുര്‍ റസാഖും മണ്ഡലങ്ങളില്‍ നിന്ന് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ജില്ലയില്‍ നിന്ന് യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയൊഴികെ എല്ലാവരും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഉദുമ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കെ സുധാകരനാണ് ഇനി ബാക്കിയുള്ളത്.
Keywords: UDF, kasaragod, Election 2016, N.A.Nellikunnu, Vidya Nagar, Trikaripur.