കുതിരക്കച്ചവടം ആരോപിച്ച് വലിയപറമ്പ് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് യു.ഡി.എഫ്. ബഹിഷ്‌ക്കരിച്ചു
Jul 1, 2015, 13:44 IST
വലിയപറമ്പ്: (www.kasargodvartha.com 01/07/2015) സി.പി.എം. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നുവെന്നാരോപിച്ച് വലിയപറമ്പ് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് യു.ഡി.എഫ്. ബഹിഷ്‌ക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്യാമളയ്‌ക്കെതിരെ കൊണ്ടുവന്ന അവശ്വാസ പ്രമേയം ചര്‍ച്ചചെയ്തശേഷമാണ് യു.ഡി.എഫ്. വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചത്. ഇതേതുടര്‍ന്ന് അവിശ്വാസ പ്രമേയം പരാജപ്പെട്ടതായി വരണാധികാരി നിലേശ്വരം ബി.ഡി.ഒ. നൂതന കുമാരി പ്രഖ്യാപിച്ചു. യു.ഡി.എഫ്. പഞ്ചായത്ത് അംഗം ഉസ്മാന്‍ പാണ്ട്യാലയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
13 അംഗ ഭരണസമിതിയില്‍ ആറംഗങ്ങള്‍ മാത്രമാണ് ഭരണകക്ഷിയായ സി.പി.എമ്മിനുള്ളത്. മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത കെ.വി. രാമചന്ദ്രന്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചതോടെ ഏഴംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിനും ആറംഗങ്ങള്‍ മാത്രമാണ് ഉള്ളത്. സി.പി.എമ്മിന്റെ നിര്‍ദേശപ്രകാരമാണ് രാമചന്ദ്രന്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
ഇതേതുടര്‍ന്ന് അവിശ്വാസപ്രമേയം പാസാകാനുള്ള ഭൂരിപക്ഷം ഇല്ലാതായതോടെയാണ് യു.ഡി.എഫിലെ ആറംഗങ്ങളും ചര്‍ച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചത്. അവിശ്വാസപ്രമേയം ചര്‍ച്ചചെയ്ത ബുധനാഴ്ച രാവിലെ മുതല്‍ സി.പി.എമ്മിന്റെ കുതിരക്കച്ചവടം ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യു.ഡി.എഫ്. ജനജാഗ്രതാ സദസും സംഘടിപ്പിച്ചു.
യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാനും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കരിമ്പില്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ എന്‍.കെ. ഹമീദ് ഹാജി അധ്യക്ഷനായിരുന്നു. ലീഗ് ജില്ല സെക്രട്ടറി എ.ജി.സി. ബഷീര്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.വി. ഗംഗാധരന്‍, അഡ്വ. കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. ഗോപാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന്‍, ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.കെ. ബാവ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.കെ. വിജയന്‍, എം. അബ്ദുല്‍ സലാം, ടി.വി. ബാലകൃഷ്ണന്‍, വി.കെ. ചന്ദ്രന്‍, എം.കെ.എം. മൊയ്തീന്‍, കെ. ശ്രീധരന്‍, കെ.കെ. കുഞ്ഞബ്ദുല്ല എം.ടി.ജബ്ബാര്‍ സംസാരിച്ചു. വലിയപറമ്പിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
Keywords: Valiyaparamba Panchayath, Kasaragod, Kerala, Boycott, UDF boycott voting in Valiyaparmaba Panchayath, Advertisement City Bag.
Advertisement: