കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയ യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി
Apr 6, 2017, 13:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2017) കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയ ആറ് യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. വ്യാഴാഴ്ച രാവിലെ 11.15 മണിയോടെയാണ് സംഭവം. നഗരത്തില്‍ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ പുതിയ കോട്ടയില്‍ പ്രകടനം അവസാനിപ്പിച്ച ശേഷം നേതാക്കളായ എം പി ജാഫര്‍, ടി എ ഖാലിദ്, കുഞ്ഞികൃഷ്ണന്‍, മോഹനന്‍ തുടങ്ങിയ നേതാക്കള്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ ജീവനക്കാര്‍ ജോലിക്കെത്തിയ വിവരമറിഞ്ഞ് തഹസില്‍ദാറോട് സംസാരിക്കാന്‍ പോകുന്നതിനിടെയാണ് പിന്നാലെയെത്തിയ പത്തോളം വരുന്ന പ്രവര്‍ത്തകര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറിയത്.
ഭരണാനികൂലികളായ ഏതാനും ഉദ്യോഗസ്ഥര്‍ ഇവിടെ ജോലിക്കെത്തിയിരുന്നു. മറ്റു ഹര്‍ത്താല്‍ ദിനങ്ങളിലെല്ലാം അടച്ചിടുന്ന മിനി സിവില്‍ സ്റ്റേഷനില്‍ യിഡിഎഫ് ഹര്‍ത്താല്‍ ദിവസം എന്തിനാണ് ജോലിക്കെത്തിയതെന്ന് പറഞ്ഞ് ബഹളം വെക്കുകയും മുദ്രവാക്യം വിളിക്കുകും ചെയ്ത പ്രവര്‍ത്തകരെ വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയത് നീക്കുകയായിരുന്നു.
പ്രവീണ്‍ തോയമ്മല്‍, പത്മരാജന്‍ ഐങ്ങോത്ത്, സുഹാസ്, യാസീന്‍, ഷാഖിബ്, രതീഷ്, തുടങ്ങിവരെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasargod, Kanhangad, UDF, Youth, Arrest, Police, Mini, Civil Station.