155 ഇന വികസന നിര്‍ദ്ദേശം; കമ്മീഷനെ ബുധനാഴ്ച പ്രഖ്യാപിക്കും
May 22, 2012, 15:53 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടി കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച 155 ഇന വികസന നിര്‍ദ്ദേശം ബുധനാഴ്ച ചേരുന്ന മന്ത്രി സഭായോഗം സജീവമായി പരിഗണിക്കും. മതസൌഹാര്‍ദ്ദം കാത്ത് രക്ഷിക്കുന്നതിന് അഞ്ച് ദിവസം കാസര്‍കോട് ജില്ലയില്‍ സ്നേഹ സന്ദേശയാത്ര നടത്തിയ രമേശ് ചെന്നിത്തലക്ക് വിവിധ കോണുകളില്‍ നിന്ന് ലഭിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരാതികളും പഠിച്ച ശേഷം മുന്‍ ചന്ദ്രഭാനു കമ്മീഷനിലെ അംഗമായിരുന്ന കെ പി സി സി അംഗം കൂടിയായ അഡ്വ സി കെ ശ്രീധരന്‍, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ തയ്യാറാക്കിയതാണ് വികസന നിര്‍ദ്ദേശങ്ങള്‍.
കാസര്‍കോട് ജില്ലയിലെ മുഖഛായ തന്നെ മാറ്റാന്‍ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ വികസന നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ഡിസിസി പ്രസിഡണ്ട് കെ വെളുത്തമ്പു ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ വികസന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ചന്ദ്രഭാനു കമ്മീഷന്‍ മാതൃകയില്‍ പുതിയൊരു കമ്മീഷനെ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രഖ്യാപിക്കുമെന്നാണ് നിര്‍ദ്ദേശം. അതൊടൊപ്പം വികസന നിര്‍ദ്ദേശങ്ങള്‍ കാതലായ പദ്ധതികള്‍ ചിലതിന്റെ പ്രഖ്യാപനവും ഉണ്ടാകും.
Keywords: Congress,155 Development project, Kasaragod, Commission