city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദയകുമാര്‍ കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ ലഭിച്ചതോടെ കവര്‍ച്ചക്കാരെ തൊടാന്‍ പോലീസിന് പേടി

കാഞ്ഞങ്ങാട്:  (www.kasargodvartha.com 14.08.2018) ഉദയകുമാര്‍ കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ ലഭിച്ചതോടെ കവര്‍ച്ചക്കാരെ തൊടാന്‍ പോലീസിന് പേടി. കസ്റ്റഡി മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കോടതിയും നിലപാട് കര്‍ക്കശമാക്കിയതോടെ കവര്‍ച്ചക്കാരെ തൊടാന്‍ പോലീസ് മടിക്കുന്നുവെന്നാണ് വിവരം. കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മൃദുസമീപനമാണ് പോലീസ് കൈക്കൊള്ളുന്നത്.

വെള്ളിക്കോത്ത് സ്വര്‍ഗമഠം കവര്‍ച്ചാ കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു യുവാവിനെ  പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. തന്നെ ചോദ്യം ചെയ്താല്‍ എസ്‌ഐയുടെയും പോലീസുകാരുടെയും പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
ഉദയകുമാര്‍ കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ ലഭിച്ചതോടെ കവര്‍ച്ചക്കാരെ തൊടാന്‍ പോലീസിന് പേടി

നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഡോക്ടറോടും കോടതിയിലും തന്നെ പോലീസ് ദേഹോപദ്രവം ചെയ്തതായി മൊഴി നല്‍കിയതോടെ എസ്‌ഐക്കെതിരെ നടപടിക്കൊരുങ്ങുകയാണ്. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മൂന്ന് പ്രധാന കവര്‍ച്ചാ കേസുകളില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും ഇവരെ കാര്യമായി ചോദ്യം ചെയ്യാന്‍ പോലീസിന് കഴിയുന്നില്ല.

കസ്റ്റഡിയിലെടുക്കപ്പെടുന്നവരൊക്കെ കോടതിയില്‍ ഹാജരാക്കപ്പെടുമ്പാള്‍ തങ്ങളെ പോലീസ് ദേഹോപദ്രവം ചെയ്തതായി മൊഴി നല്‍കുന്നതാണ് പോലീസുകാര്‍ക്ക് വിനയാകുന്നത്. ഇതോടെ മിക്ക കേസുകളിലും പോലീസ് മൃദുസമീപനം സ്വീകരിക്കുകയും പ്രതികള്‍ രക്ഷപ്പെടാനിടയാകുകയും ചെയ്യുന്നത്. പാലക്കാട് ഷീല വധക്കേസ്, ഉദയകുമാര്‍ ഉരുട്ടിക്കൊല, വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഇതൊക്കെ ആയതോടെ പിടികൂടുന്നവരെ പഴയമുറയില്‍ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Police, Case, Accused, Complaint, Udayakumar case verdict affects Robbery case accuses

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia