city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉബൈദിന്റെ കാലം കാസര്‍കോടിന്റെ സുവര്‍ണ കാലഘട്ടം: കെ വി മണികണ്ഠദാസ്

കാസര്‍കോട്: (www.kasargodvartha.com 04.10.2019) ഉബൈദിന്റെ കാലം കാസര്‍കോടിന്റെ സുവര്‍ണ കാലഘട്ടമാണെന്ന് സാഹിത്യകാരന്‍ കെ വി മണികണ്ഠദാസ് അഭിപ്രായപ്പെട്ടു. കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച ഉബൈദ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ മഹാരഥന്മാരായ മറ്റു കവിശ്രേഷ്ഠന്മാര്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ പാകത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഉബൈദിന് സാധിച്ചു. ഒരു കാലത്തിന്റെ സാംസ്‌കാരിക നായകനായി തിളങ്ങാന്‍ കഴിഞ്ഞത് ഉബൈദിന്റെ വലിയ നേട്ടമാണെന്നും മണികണ്ഠദാസ് പറഞ്ഞു. പുതിയ കാലത്തിന് ആ പ്രഭയില്ല. അത് മങ്ങലേറ്റുപോയിരിക്കുന്നു.

മാപ്പിളമാര്‍ മാത്രം പാടുന്ന ഒന്നായി മാപ്പിളപ്പാട്ടിനെ മാറ്റിനിര്‍ത്തിയവരുടെ ചുണ്ടുകളില്‍പോലും ഇന്ന് മാപ്പിളപ്പാട്ട് തത്തിക്കളിക്കുന്നത് ഉബൈദ് നേടിത്തന്ന മേല്‍വിലാസംകൊണ്ടാണെന്നും മണികണ്ഠദാസ് കൂട്ടിച്ചേര്‍ത്തു.

ഉബൈദിനെക്കുറിച്ച് എഴുതിയ കവിത മാപ്പിളപ്പാട്ട് ശീലില്‍ അദ്ദേഹം പാടിക്കേള്‍പ്പിച്ചു.

ഉബൈദ് കടന്നുപോയ വഴികളിലത്രയും നന്മയുടെ പൂക്കള്‍ വിരിയിച്ച പ്രിയ കവിയുടെ ജീവിതവും കവിതകളുടെ മാഹാത്മ്യവും സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ അദ്ദേഹത്തിന്റെ സമര്‍പ്പണവും എടുത്തുകാട്ടുന്നതായിരുന്നു അനുസ്മരണ ചടങ്ങ്.

സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഉബൈദിനെ എല്ലാ വര്‍ഷവും ഓര്‍ക്കാനും പുതുതലമുറക്ക് പരിചയപ്പെടുത്താനും കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നാരായണന്‍ പേരിയ, ടി കെ അബ്ദുല്ലക്കുഞ്ഞി, സി എല്‍ ഹമീദ്, ടി എ ഷാഫി, വി വി പ്രഭാകരന്‍, മുജീബ് അഹ്മദ്, ആസിയത്ത് അഷൂറ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതവും ഇബ്രാഹിം ചെര്‍ക്കള നന്ദിയും പറഞ്ഞു.

ഉബൈദിന്റെ കാലം കാസര്‍കോടിന്റെ സുവര്‍ണ കാലഘട്ടം: കെ വി മണികണ്ഠദാസ്

കവിയരങ്ങ് ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. വിനോദ്കുമാര്‍ പെരുമ്പള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, എരിയാല്‍ അബ്ദുല്ല, എ ബെണ്ടിച്ചാല്‍, അബ്ദുല്‍ഖാദര്‍ വില്‍റോഡി, വി ആര്‍ സദാനന്ദന്‍, എം പി ജില്‍ജില്‍, കെ എച്ച് മുഹമ്മദ്, റഹ്മാന്‍ മുട്ടത്തൊടി, ആര്‍ ഗിരിധര്‍, താജുദ്ദീന്‍ ബാങ്കോട്, മൊയ്തീന്‍ അംഗഡിമുഗര്‍, ടി കെ പ്രഭാകരന്‍, പി വി കെ അരമങ്ങാനം, ബഷീര്‍ അഹമ്മദ് എന്നിവര്‍ കവിത ചൊല്ലി. മധൂര്‍ ഷരീഫ് സ്വാഗതവും റഹ്മാന്‍ പാണത്തൂര്‍ നന്ദിയും പറഞ്ഞു.

ഉബൈദിന്റെ കാലം കാസര്‍കോടിന്റെ സുവര്‍ണ കാലഘട്ടം: കെ വി മണികണ്ഠദാസ്

എന്‍ എം കറമുല്ല ഹാജി, ടി എ മുഹമ്മദലി ബഷീര്‍, ടി വി ഗംഗാധരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ രാവണേശ്വരം, അഡ്വ. ബി എഫ്. അബ്ദുര്‍ റഹ്മാന്‍, ആര്‍ എസ് രാജേഷ്‌കുമാര്‍, റഹീം ചൂരി, റൗഫ് ബായിക്കര, എം എ നജീബ്, പി സി അഹ്മദ്, ജാബിര്‍ കുന്നില്‍, സിദ്ദീഖ് എരിയാല്‍, ടി എ ഉസ്മാന്‍ മാസ്റ്റര്‍, വി എം അസ്‌ലം പള്ളിക്കാല്‍, എസ് എച്ച് ഹമീദ്, കുഞ്ഞാമു തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Kerala, news, kasaragod, Anusmaranam, Sahithyavedi, T. Ubaid, Ubaid remembrance programme conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia