city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാഇഷ് ബന്ധം; തൃക്കരിപ്പൂരിലെ യുവാവിനെതിരെ പോലീസ് യു എ പി എ ചുമത്തി; കേസ് എന്‍ ഐ എ ഏറ്റെടുക്കും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/07/2016) ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റഷീദ് അബ്ദുല്ലയ്‌ക്കെതിരെ പോലീസ് യു എ പി എ കുറ്റം ചുമത്തി. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി സുനില്‍ ബാബുവാണ് റഷീദിനെതിരെ യു എ പി എ കുറ്റം ചുമത്തി ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.

തീവ്രവാദ സംഘടനയില്‍ ചേരുകയും പിന്തുണയ്ക്കുകയും ചെയ്തുവെന്ന് കാണിച്ച് യു എ പി എ നിയമം 38, 39 വകുപ്പുകള്‍ അനുസരിച്ചാണ് റഷീദിനെതിരെ കുറ്റം ചുമയത്തിയത്. ഇതോടെ ഈ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കും. യു എ പി എ കുറ്റം ചുമത്തിയ കേസുകളെല്ലാം തന്നെ എന്‍ ഐ എയാണ് അന്വേഷിക്കുന്നത്.

തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും കാണാതായവര്‍ സിറിയയിലെ ദാഇഷില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ റഷീദ് ഉള്‍പെടെ ആറു പേര്‍ക്കെതിരെയാണ് യു എ പി എ കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുള്ളവരെ ഇവര്‍ പ്രേരിപ്പിച്ച് കൊണ്ടുപോയതാണെന്നും പോലീസ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദാഇഷ് ബന്ധം; തൃക്കരിപ്പൂരിലെ യുവാവിനെതിരെ പോലീസ് യു എ പി എ ചുമത്തി; കേസ് എന്‍ ഐ എ ഏറ്റെടുക്കും

Related News: 

പടന്ന,തൃക്കരിപ്പൂര്‍ സ്വദേശികളുടെ തിരോധാനം: ഇതിനകം പടന്നയില്‍ എത്തിയത് 18 കേന്ദ്ര അന്വേഷണ സംഘങ്ങള്‍


ദാഇഷ് ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണം- ഹിന്ദു ഐക്യവേദി




Keywords : Trikaripure, Case, Investigation, Kasaragod, Police, UAPA, DYSP P Sunil Babu, Abdul Rasheed Abdulla.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia