city-gold-ad-for-blogger

‘യൂ ടേൺ’ ഇല്ല, പിന്നെ കൊപ്പളത്തേക്ക് എങ്ങനെ? ആശങ്കയിൽ നാട്ടുകാർ

A sign board on the national highway at Mogral indicating 'no U-turn'.
Photo: Special Arrangement

● നിലവിൽ ഈ പോയിന്റ് ഉപയോഗിച്ചാണ് കൊപ്പളത്തേക്ക് പോകുന്നത്.
● നിയമലംഘനമാകുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.
● ജനപ്രതിനിധികളുടെയും പഞ്ചായത്തിന്റെയും ഇടപെടൽ ആവശ്യമാണ്.

മൊഗ്രാൽ: (KasargodVartha) ദേശീയപാത വികസനം പൂർത്തിയാവുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തപ്പോൾ ഏറെ ആശങ്കയിലായിരിക്കുന്നത് മൊഗ്രാൽ കൊപ്പളം പ്രദേശവാസികൾ. ലീഗ് ഓഫീസിന് സമീപത്തുള്ള എക്സിറ്റ് പോയിന്റിൽ നിന്ന് ‘യൂ ടേൺ’ ഇല്ല എന്ന് കാണിച്ച് ദേശീയപാതയിൽ സിഗ്നൽ ബോർഡ് സ്ഥാപിച്ചതാണ് ഇപ്പോൾ ആശങ്കയ്ക്ക് കാരണം.

നിലവിൽ കൊപ്പളം, വളച്ചാൽ പ്രദേശങ്ങളിലുള്ളവർ ഈ എക്സിറ്റ് പോയിന്റിൽ നിന്ന് യൂ ടേൺ എടുത്താണ് കൊപ്പളം റെയിൽവേ അണ്ടർപാസ്സേജ് വഴി കൊപ്പളത്തേക്കും, തൊട്ടടുത്ത ഒളച്ചാൽ, ജുമാ മസ്ജിദ് റോഡുകളിലേക്കും വീടുകളിലേക്കും പോകുന്നത്. എന്നാൽ, പുതിയ ബോർഡ് സ്ഥാപിച്ചതോടെ ഇനി ഇത് നിയമലംഘനമാകുമോ എന്ന ഭയം പ്രദേശവാസികൾക്കുണ്ട്.

മൊഗ്രാൽ പാലത്തിൽ നിന്ന് 100 മീറ്റർ അകലെ വരെ സർവ്വീസ് റോഡ് ഇല്ലെന്നുള്ള ദേശീയപാത അതോറിറ്റിയുടെ നേരത്തെയുള്ള തീരുമാനത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട ശേഷമാണ് കൊപ്പളത്തേക്കുള്ള റോഡിലൂടെ അണ്ടർപാസ്സേജിലേക്ക് പോകാം എന്ന ധാരണയിലെത്തിയത്. ഈ തീരുമാനത്തിന് പിന്നാലെയാണ് ഇപ്പോൾ ദേശീയപാതയിൽ ‘യൂ ടേൺ’ നിരോധിച്ചുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

കൊപ്പളത്തിലെ ഇരുവശത്തുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നഷ്ടപ്പെട്ടതിന്റെ പ്രയാസത്തിലാണ് ജനങ്ങൾ. അതിനിടയിലാണ് ഈ യൂ ടേൺ നിരോധനവും. യാത്രാദുരിതവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, പഞ്ചായത്ത് അധികാരികളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.

Article Summary: Mogral locals concerned after U-turn prohibited on national highway.

Hashtags: #KeralaNews #NationalHighway #Mogral #Kasargod #Infrastructure #LocalIssues

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia