Charity | സഹപാഠിയുടെ സ്വപ്നം സഫലമാക്കാൻ യൂടേൺ; ഇനി നിങ്ങൾ സഹായിക്കണം
വീടൊരുക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ യുവതിയും അവരുടെ കുടുംബവും.
കാസർകോട്: (KasargodVartha) ചെർക്കള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1993-94 ബാച്ചിലെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘യൂടേൺ ഓർമ്മയ്ക്കായ് നന്മക്കായ്’ എന്ന സംഘടന, തങ്ങളുടെ ഭിന്നശേഷിയുള്ള സഹപാഠിക്കു വേണ്ടി വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങി നൽകി.
ചെർക്കള ഹൈസ്കൂൾ പിടിഎ ഹാളിൽ നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ സി.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ, സ്ഥലത്തിന്റെ ആധാരം മുൻ അധ്യാപകൻ അബ്ദുല്ലക്കുഞ്ഞി മാഷിന് കൈമാറി.
പൊളിഞ്ഞ് വിഴാറായ ഒറ്റമുറി വീട്ടിൽ കഴിയുന്ന തീർത്തും നിർധനയും ഭിന്നശേഷിക്കാരിയുമായ സഹപാഠിക്കാണ് സ്ഥലം വാങ്ങി നൽകിയത്. വീടൊരുക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ യുവതിയും അവരുടെ കുടുംബവും.
സൗഹൃദത്തിന്റെയും മനുഷ്യത്വത്തിന്റെയും മികച്ച ഉദാഹരണമായി മാറിയ ചടങ്ങിൽ യൂടേൺ ചെയർമാൻ മുനീർ പി. ചെർക്കള അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, പിടിഎ പ്രസിഡന്റ് ഷാഫി ഇറാനി, ഉമ്മാലി, സമീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കൺവീനർ രാജേഷ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഉസ്മാൻ സികെ നന്ദിയും പറഞ്ഞു.
വിവരങ്ങൾക്ക്: +91 9061445440