city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാനഗറില്‍ വാഹനങ്ങളില്‍ നിന്ന് ഡീസലും ടയറുകളും മോഷണം പോകുന്നത് പതിവാകുന്നു; പരാതിയുമായി തൊഴിലാളി യൂണിയന്‍

കാസര്‍കോട്: (www.kasargodvartha.com 03.03.2016) വിദ്യാനഗറില്‍ വാഹനങ്ങളില്‍ നിന്ന് ഡീസലും ടയറുകളും മറ്റും മോഷണം പോകുന്നത് പതിവാകുന്നു. വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് മുന്നിലുള്ള പെട്രോള്‍ പമ്പിലും സ്‌കൗട്ട് ഭവന്റെ തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പിലും പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിന്നാണ് ഡീസല്‍ മോഷണം പതിവാകുന്നത്. എടനീര്‍ സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 01 എച്ച് 7855 എന്ന വാഹനത്തില്‍ നിന്ന് പതിനഞ്ച് ദിവസം മുമ്പ് ഏകദേശം 200 ലിറ്ററും കുറ്റിക്കോല്‍ സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 എ 1267 എന്ന വാഹനത്തില്‍ നിന്ന് നാല് ദിവസം മുമ്പ് 100 ലിറ്ററും വിദ്യാനഗര്‍ സ്വദേശി ഗണേശന്റെ ഉടമസ്ഥതയിലുള്ള കെ ആര്‍ സി 5945 എന്ന വാഹനത്തില്‍ നിന്ന് പത്ത് ദിവസം മുമ്പ് 50 ലിറ്റര്‍ ഡീസലുമാണ് മോഷണം പോയത്.

ഇതിനുമുമ്പും സമാനരീതിയില്‍ ഇവിടെ നിന്ന് ഡീസലും ടയറുകളും മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ വിദ്യാനഗര്‍ സ്റ്റേഷനിലും എസ് പി ഓഫീസിലും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് രാത്രികാലങ്ങളില്‍ ശക്തിപ്പെടുത്തുകയും ഇതേ തുടര്‍ന്ന് കുറച്ചു കാലത്തേക്ക് മോഷണം കുറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും മോഷണം പതിവായിരിക്കുകയാണ്. നാല് ദിവസം മുമ്പ് കുഞ്ചത്തൂര്‍ സിമന്റ് ഗോഡൗണിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി മോഷ്ടിച്ചു കൊണ്ടുപോയി അഞ്ച് ടയറുകള്‍ അഴിച്ചെടുത്ത ശേഷം കര്‍ണാടകയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് മൊഗ്രാലില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയും മോഷണം പോയിരുന്നു.

ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി ധൈര്യമായി രാത്രികാലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും മോഷ്ടാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ലോറി യൂണിറ്റ് ആവശ്യപ്പെട്ടു.

വിദ്യാനഗറില്‍ വാഹനങ്ങളില്‍ നിന്ന് ഡീസലും ടയറുകളും മോഷണം പോകുന്നത് പതിവാകുന്നു; പരാതിയുമായി തൊഴിലാളി യൂണിയന്‍


Keywords: Vidya Nagar, Tyre, kasaragod, Robbery, Vehicle, Lorry, Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia