യുവതിയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവ്
Jan 4, 2013, 21:08 IST
കാഞ്ഞങ്ങാട്: നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയെ കോടതി രണ്ട് വര്‍ഷം കഠിന തടവിനും 3,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മാവിലായി പൊതുവാച്ചേരിയിലെ പട്ടേരകത്ത് പി അബ്ദുല്‍ റഹീമി(18)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി തടവനുഭവിക്കണം. കേസിലെ മുഖ്യ പ്രതിയായ ആലക്കോട് തേര്‍ത്തല്ലിയിലെ ആര്‍കെ സുമേഷി(24)നെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
കരിന്തളം അണ്ടോളിലെ ചെക്കിക്കുന്ന് ഹൗസില്‍ സി. കുമാരന്റെ ഭാര്യ എ. പി. ശോഭന(48)യുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതികളാണ് സുമേഷും അബ്ദുല്‍ റഹീമും. 2011 ഫെബ്രുവരി 22 ന് രാവിലെ 9 മണിയോടെയാണ് സംഭവം.
ശോഭന അണ്ടോളിലെ വീട്ടില്‍ നിന്നും ബസ് കയറി ചായ്യോത്ത് ഇറങ്ങിയിരുന്നു. ഓട്ടോ കിട്ടാത്തതിനാല്‍ കയ്യൂരിലേക്ക് റോഡരികിലൂടെ നടന്ന് പോകുകയായിരുന്നു ശോഭന.
ചായ്യോം അരയാക്കടവ് പാലത്തിനടുത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശോഭനയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല തട്ടിയെടുക്കുകയാണുണ്ടായത്. ശോഭന ബഹളം വെച്ചപ്പോള്‍ പരിസരവാസികളെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്തിയില്ല.
ശോഭനയുടെ പരാതി പ്രകാരം കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു.

Keywords: Gold, Chain, Robbery, Case, Accuse, Punishment, Court, Kanhangad, Hosdurg, Kasaragod, Kerala, Malayalam news