Accident | ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Updated: Aug 31, 2024, 20:44 IST
Representational image generated by meta AI
സീതാംഗോളി സൂരംബയിൽ വെച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്
കുമ്പള: (KasargodVartha) ബൈകും കാറും തമ്മിൽ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. തയ്യൽക്കാരനായി ജോലി ചെയ്യുന്ന വസന്ത (53) എന്നയാളാണ് മരണപ്പെട്ടത്. സീതാംഗോളി സൂരംബയലിൽ വെച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.
ഓടിക്കൂടിയവർ ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇപ്പോൾ കുമ്പള സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് മാറ്റും.
പോസ്റ്റ് മോർടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.