കൊടും ചൂടിനെ തുടര്‍ന്ന് യുവാവ് അറുപത്തഞ്ചടി താഴ്ചയുള്ള കിണറില്‍ തളര്‍ന്നുവീണു; രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആളും കുടുങ്ങി
Apr 3, 2017, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.04.2017) കൊടും ചൂടിനെ തുടര്‍ന്ന് യുവാവ് അറുപത്തഞ്ചടി താഴ്ചയുള്ള കിണറില്‍ തളര്‍ന്നുവീണു. രക്ഷപ്പെടുത്താനിറങ്ങിയ ആളും കിണറിലകപ്പെട്ടു. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കമ്മാടത്തുപാറയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ചാലിങ്കാലിലെ ശില്‍പ്പിനാരായണന്റെ മകന്‍ എസ് കൃഷ്ണനാണ്(40) കിണറില്‍ വീണത്. കമ്മാടത്തുപാറയിലെ കണ്ണന്റെ അറുപതടി താഴ്ചയുള്ള കിണറില്‍ വെള്ളം വറ്റി തുടങ്ങിയതോടെ കിണര്‍ വൃത്തിയാക്കാന്‍ കൃഷ്ണന്‍ രാവിലെ ഇറങ്ങിയതായിരുന്നു. പണി കഴിഞ്ഞ ശേഷം ഉച്ചയോടെ കിണറില്‍ നിന്നും തിരിച്ച് മുകളിലേക്ക് കയറുമ്പോള്‍ കടുത്ത ചൂട് കാരണം തളര്‍ന്ന് കൃഷ്ണന്‍ വീഴുകയായിരുന്നു.
കൃഷ്ണനെ രക്ഷപ്പെടുത്താന്‍ ചാലിങ്കാലിലെ സി കെ വിജയന്‍ കിണറിലിറങ്ങിയെങ്കിലും വിജയനും തിരിച്ചുകയറാനാകാതെ കുടുങ്ങി. ഇവരെ പുറത്തെടുക്കാനുളള പരിസരവാസികളുടെ ശ്രമം പരാജയപ്പെട്ടതോടെ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് സാഹസികമായി രണ്ടുപേരെയും കിണറിന് മുകളിലെത്തിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ കൃഷ്ണന് പരിക്കേറ്റിരുന്നു.
കൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ചതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. അതേ സമയം കൃഷ്ണന് സൂര്യഘാതമേറ്റതാകാമെന്ന സംശയവും നാട്ടുകാര്‍ പ്രകടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Well, Fire force, Injured, Fell, Hospital, Sunburn, Two trapped in well.