പെണ്‍കുട്ടികളുടെ മാത്രം ഫോണ്‍നമ്പറുകളുള്ള മൂന്ന് വീതം ഫോണുകളുമായി രണ്ടു കൗമാരക്കാര്‍ പിടിയില്‍
Apr 16, 2016, 19:17 IST
കാസര്‍കോട്: (www.kasargodvbartha.com 16.04.2016) പെണ്‍കുട്ടികളുടെ മാത്രം ഫോണ്‍നമ്പറുകളുള്ള മൂന്ന് വീതം ഫോണുകളുമായി രണ്ടു കൗമാരക്കാരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാസര്‍കോട് നഗരപ്രദേശത്താണ് സംഭവം. ഇവര്‍ നിരവധി പെണ്‍കുട്ടികളെ വാട്‌സാപ്പിലും മറ്റും ചാറ്റിംഗിലൂടെ വശീകരിക്കുന്നതായുള്ള പരാതിയിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
പെണ്‍കുട്ടികളുടെ ഫോട്ടോയുൂം മറ്റും ഫേണില്‍ നിന്നും കണ്ടെത്തിയിരുന്നു. സെക്യൂരിറ്റി ലോക്ക്് ഉപയോഗിച്ച് പെണ്‍കുട്ടികളും കൗമാരക്കാരും ചാറ്റിംഗ് ലിസ്റ്റും ഫോട്ടോ, വീഡിയോ തുടങ്ങിയവയും അതീവരഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. യുവാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്ന നാട്ടുകാരാണ് ഇവരെ കുടുക്കിയത്. പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തി ഇവരെ താക്കീത് ചെയ്ത് പിന്നീട് വിട്ടയക്കുകയായിരുന്നു.
Keywords: Phone-call, Girl, boy, Social networks, Kasaragod, Police, teenage, chating, whatsapp.