city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരേ കടയ്ക്ക് നഗരസഭയില്‍ നിന്ന് ഒരേദിവസം രണ്ട് തവണനികുതി വാങ്ങിയെന്ന് വ്യാപാരിയുടെ പരാതി; രണ്ടാം തവണ ഈടാക്കിയത് ഇരട്ടി നികുതി

കാസര്‍കോട്: (www.kasargodvartha.com 03.02.2018) ഒരേ കടയ്ക്ക് നഗരസഭയില്‍ നിന്ന് ഒരേദിവസം രണ്ട് തവണ നികുതി വാങ്ങിയെന്ന് വ്യാപാരിയുടെ പരാതി. വിദ്യാനഗറിലെ റഹ് മത്ത് ട്രേഡേഴ്‌സ് ഉടമ എ.എം ഇബ്രാഹിമാണ് നികുതിയുടെ പേരില്‍ കബളിപ്പിക്കപ്പെട്ടത്. ലൈസന്‍സ് പുതുക്കുന്നതിനായി ഇബ്രാഹിം ഫെബ്രുവരി ഒന്നിന് കാസര്‍കോട് നഗരസഭയിലെത്തുകയും 180 രൂപ നികുതിയടച്ച് രസീത് വാങ്ങുകയും ചെയ്തിരുന്നു.

ഒരേ കടയ്ക്ക് നഗരസഭയില്‍ നിന്ന് ഒരേദിവസം രണ്ട് തവണനികുതി വാങ്ങിയെന്ന് വ്യാപാരിയുടെ പരാതി; രണ്ടാം തവണ ഈടാക്കിയത് ഇരട്ടി നികുതി

ഇതിനു ശേഷം ഇബ്രാഹിം കടയിലെത്തിയപ്പോള്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ നേരത്തെ അവിടെയെത്തി കടയിലുണ്ടായിരുന്ന സഹോദരന്‍ അബ്ദുല്ലയില്‍ നിന്ന് നികുതിയെന്ന് പറഞ്ഞ് 300 രൂപ ഈടാക്കുകയും രസീത് നല്‍കുകയും ചെയ്തതായി വ്യക്തമായി. കടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി ആറു മാസം കൂടുമ്പോഴാണ് തൊഴില്‍ നികുതി ഇബ്രാഹിം അടക്കാറുള്ളത്. ഇതനുസരിച്ചാണ് നഗരസഭയില്‍ നിന്നും നോട്ടീസ് ലഭിക്കുന്നതിനു മുമ്പെ നികുതി അടച്ചതെന്നും കഴിഞ്ഞ 10 വര്‍ഷത്തോളമായി ഫെബ്രുവരി ഒന്നാം തീയ്യതി നോട്ടീസ് ലഭിക്കുന്നതിന് മുമ്പെ ഇങ്ങനെ നികുതിയടക്കാറുണ്ടെന്നും ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നികുതി അടച്ച സാഹചര്യത്തില്‍ വീണ്ടും നികുതി ഈടാക്കുകയും ഇരട്ടിതുക വാങ്ങുകയും ചെയ്ത അധികൃതരുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഇബ്രാഹിം കാസര്‍കോട് നഗരസഭയിലെത്തിയപ്പോള്‍ നോട്ടീസ് ലഭിക്കുന്നതിനു മുമ്പെ എന്തിനാണ് നികുതി അടച്ചതെന്ന മറുചോദ്യമാണുണ്ടായത്. നോട്ടീസ് നല്‍കുന്നതിനു മുമ്പെ നികുതി അടക്കുന്നത് ശരിയായ കീഴ് വഴക്കമെന്നിരിക്കെ അധികൃതരുടെ നടപടി ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെന്നും ഇരട്ടിതുക നികുതിയായി ഈടാക്കിയ നടപടിക്കെതിരെ നിയമപരമായ മാര്‍ഗത്തില്‍ മുന്നോട്ട് പോകുമെന്നും ഇബ്രാഹിം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Tax, Shop, Complaint, Merchant,  Two tax for one shop; Complaint.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia