പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2 ചാക്ക് പാന്‍മസാല പിടികൂടി
Jul 9, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 09/07/2016) പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് ചാക്ക് പാന്‍ മാസാല പിടികൂടി. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പിടികൂടിയ ഉല്പന്നങ്ങള്ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മുളിയാറിലെ ഉദയകുമാര്‍ (32), സഹായി ഉത്തര്‍പ്രദേശ് സ്വദേശി കമാല്‍ (20) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ടൗണ്‍ എസ് ഐമാരായ പി പി ആന്റണി, കെ വി നാരായണന്, വരുണ്‍ ജി കൃഷ്ണ, പോലീസ് ഓഫീസര്‍ കിഷോര്‍ കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Keywords : Kasaragod, Police, Lorry, Muliyar, Case, Driver, Mangalore, Two sacks of Panmasala seized.