New Supplyco | കാസർകോട്ട് 2 സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി വരുന്നു; ഡിസംബർ 20ന് മന്ത്രി ഉദ്ഘാടനം ചെയ്യും
● മുള്ളേരിയയിൽ നടക്കുന്ന ചടങ്ങിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ അദ്ധ്യക്ഷത വഹിക്കും.
● ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും.
● രണ്ട് ചടങ്ങുകളിലും കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.
കാസർകോട്: (KasargodVartha) ജില്ലയിൽ സപ്ലൈകോ സൂപ്പർമാർക്കറ്റുകളുടെ ശൃംഖല വികസിക്കുന്നു. മുള്ളേരിയയിലും ബന്തിയോടിലുമായി രണ്ട് പുതിയ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഡിസംബർ 20ന് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും.
മുള്ളേരിയയിൽ നടക്കുന്ന ചടങ്ങിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ബന്തിയോടിലെ ചടങ്ങിൽ എ.കെ.എം അഷ്റഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. രണ്ട് ചടങ്ങുകളിലും കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ആദ്യ വിൽപ്പന നടത്തും.
കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൂപ്പർമാർക്കറ്റുകൾ തുറക്കുന്നത്.
#Kasargod #Supplyco #Supermarkets #GRAnil #NewOpenings #Kerala