മൂന്നുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനും യുവതിയെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച മുപ്പതുകാരനും ജയിലില്‍
Apr 10, 2017, 11:34 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 10.04.2017) മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെയും യുവതിയെ ലൈംഗികചേഷ്ട കാണിച്ച മുപ്പതുകാരനെയും കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തട്ടേങ്ങാനം കോളനിയിലെ കുരുവിള എന്ന കുട്ടപ്പനെ(60) യും, ഭീമനടി ചെന്നടുക്കത്തെ രതീഷിനെ(30)യുമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രമ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയെ കുട്ടപ്പന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവ് വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവന്നപ്പോള്‍ കുട്ടപ്പന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയുടെ രക്ഷിതാക്കള്‍ വെളളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയും കുട്ടപ്പനെതിരെ കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുട്ടപ്പനെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ചിറ്റാരിക്കലില്‍ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച് ശല്യം ചെയ്ത കേസില്‍ അറസ്റ്റിലായ ഭീമനടി ചെന്നടുക്കത്തെ രതീഷിനെയും ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയക്കുകയായിരുന്നു. യുവതിയോട് ലൈംഗിക ചേഷ്ട കാണിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കഴിഞ്ഞ ദിവസം രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. വഴിയിരികിലുണ്ടായ സംഭവം യുവതി വീട്ടിലെത്തി രക്ഷിതാക്കളെ ധരിപ്പിക്കുകയും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Child, Molestation, Old man, Women, Youth, Case, Police, News.