city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാ­റി­ലെത്തി­യ സം­ഘം ആ­ക്ര­മിച്ചു; പ­രി­ക്കേ­റ്റ് 2 പേര്‍ ആ­ശു­പ­ത്രി­യില്‍

കാ­റി­ലെത്തി­യ സം­ഘം ആ­ക്ര­മിച്ചു; പ­രി­ക്കേ­റ്റ് 2 പേര്‍ ആ­ശു­പ­ത്രി­യില്‍
Ashraf
കാസര്‍­കോട്: റോ­ഡില്‍ സം­സാ­രി­ച്ചു നില്‍­ക്കു­കയാ­യി­രു­ന്ന സു­ഹൃ­ത്തുക്ക­ളെ കാ­റി­ലെത്തി­യ നാ­ല് പേര്‍ മര്‍­ദി­ച്ചു. ഒ­രാ­ളു­ടെ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന 75,000 രൂ­പ ത­ട്ടി­പ്പ­റിച്ചു. മു­ള്ളേ­രി­യ­യില്‍ വ്യാ­പാ­രിയാ­യ പി.എ. മു­സ്തഫ (23), സു­ഹൃ­ത്ത് പാ­ണ­ത്തൂര്‍ ആ­ന­ക്കോ­ട്ടെ എ. അഷ്‌­റ­ഫ് (27) എ­ന്നി­വ­രെ­യാ­ണ് ശ­നി­യാഴ്­ച രാത്രി ആ­ക്ര­മി­ച്ച­ത്.

കാ­റി­ലെത്തി­യ സം­ഘം ആ­ക്ര­മിച്ചു; പ­രി­ക്കേ­റ്റ് 2 പേര്‍ ആ­ശു­പ­ത്രി­യില്‍
Musthafa
മു­ള്ളേ­രി­യ­യില്‍ റെ­ഡി­മേ­ഡ് ഷോ­പ്പ് ന­ട­ത്തു­ന്ന മു­സ്­തഫ ഷോപ്പ് അ­ട­ച്ച­തി­നു­ശേ­ഷം ആ­ന­ക്കോ­ട്ടു­ള്ള ഭാ­ര്യാ­വീ­ട്ടില്‍ പോ­യി­രു­ന്നു. അ­വി­ടെ­വെ­ച്ച് സു­ഹൃ­ത്ത് അ­ഷ്‌­റ­ഫി­നെ ക­ണ്ടു­മു­ട്ടു­കയും റോ­ഡില്‍ അ­യാ­ളു­മാ­യി സം­സാ­രി­ച്ചു നില്‍­ക്കു­ക­യു­മാ­യി­രുന്നു. അ­പ്പോ­ഴാ­ണ് അ­തു­വ­ഴി­യെത്തത്തി­യ കാ­റില്‍­നി­ന്ന് നാ­ലു­പേര്‍ ഇ­റ­ങ്ങിവ­ന്ന് തങ്ങ­ളെ മര്‍­ദി­ച്ച­തെ­ന്ന് പ­രി­ക്കേ­റ്റ് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന ഇ­വര്‍ പ­റ­ഞ്ഞു. അ­ഷ്‌­റ­ഫി­ന്റെ പ­ണ­മാ­ണ് സം­ഘം ത­ട്ടി­യെ­ടു­ത്ത­ത്.

അ­ക്ര­മി­ക­ളില്‍ ഒ­രാ­ളെ പ­രി­ച­യ­മു­ണ്ടെന്നും എ­ന്നാല്‍ അ­ക്ര­മ­കാര­ണം എ­ന്താ­ണെ­ന്ന് വ്യ­ക്ത­മ­ല്ലന്നും ഇ­വര്‍ കൂ­ട്ടി­ച്ചേര്‍ത്തു. അ­ക്ര­മി­ക­ളു­ടെ കൈ­യ്യില്‍ മാ­ര­കാ­യുധ­ങ്ങള്‍ ഉ­ണ്ടാ­യി­രു­ന്ന­തായും പ­രി­ക്കേ­റ്റ­വര്‍ പ­റഞ്ഞു.

Keywords : Attack, Hospital, Kasaragod, Ashraf, Musthafa, Friends, Mulleria, Shop, Wife House, Car, Road, Panathur, Merchant, Kerala, Malayalam News.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia