ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി അക്രമം: പരിക്കേറ്റ് 2 പേര്‍ ആശുപത്രിയില്‍
May 23, 2013, 11:44 IST
കാസര്‍കോട്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലെത്തിയ മൂന്നംഗ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നുള്ളിപ്പാടിയിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നുള്ളിപ്പാടി ബഡുവന്‍ കുഞ്ഞി കോംപൗണ്ടിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷഹദ് (16), ബന്ധുവായ മജീദിന്റെ മകന്‍ അബ്ദുര്‍ റഹ്മാന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കത്തി കൊണ്ട് കൈക്ക് മുറിവേറ്റിട്ടുണ്ട്. മുഹമ്മദ് ഷഹദിനെ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് അബ്ദുര്‍ റഹ്മന് കൈക്ക് മുറിവേറ്റതെന്ന് പറയുന്നു. സംഭവത്തില്‍ സജിത്ത്, ഷൈലു, മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ 108,153 എ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
നുള്ളിപ്പാടിയിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അവിടെയെത്തിയാണ് അക്രമികള്‍ വാക്കേറ്റത്തിലേര്‍പെടുകയും തുടര്‍ന്ന് അക്രമിക്കുകയും ചെയ്തതെന്നാണ് പരാതി.
Keywords: Attack, Hospital, case, Nullippady, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.