ഭര്‍തൃമതിയെ മൂന്നുമാസക്കാലമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന രണ്ടംഗസംഘം പിടിയില്‍
Jul 10, 2016, 17:13 IST
ആദൂര്‍: (www.kasargodvartha.com 10.07.2016) ഭര്‍തൃമതിയെ മൂന്നുമാസക്കാലമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികളായ രണ്ടംഗസംഘത്തെ കസ്റ്റഡിയിലെടുത്തു. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആലൂര്‍ സ്വദേശികളായ ഷെഫീഖ്, റൗഫ് എന്നിവരെയാണ് ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദൂര്‍ മുതലപ്പാറയിലെ മുപ്പത്തിയാറുകാരിയായ ഭര്‍തൃമതിയെ ഷെഫീഖും റൗഫും നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ശല്യം അസഹ്യമായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Keywords : Phone-call, Police, complaint, Youth, Adhur, Bovikanam, Aloor.