ഹോട്ടലിലെത്തിയ സ്ത്രീകളുടെ ഫോട്ടോയെടുത്ത് വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുത്ത യുവതിയും പെണ്‍കുട്ടിയും പിടിയില്‍
May 9, 2015, 12:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/05/2015) ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളുടെ ഫോട്ടോ വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുത്ത 36 കാരിയെയും ഒപ്പമുണ്ടായിരുന്ന 16കാരിയെയും പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കോട്ടച്ചേരി ടൗണിലെ ഹോട്ടലിലായിരുന്നു സംഭവം.
ടൗണില്‍ ഷോപ്പിംഗ് നടത്തിയ ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ 12 അംഗ സംഘത്തില്‍ പെട്ട ചില സ്ത്രീകളുടെ ഫോട്ടോ മൊബൈലിലെടുത്ത് വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട സ്ത്രീകള്‍ ബഹളം വെക്കുകയും ഫോട്ടോയെടുത്ത ഫോണ്‍ പരിശോധിച്ചപ്പോള്‍ കോഴിക്കോട്ടെ ഒരാളുടെ നമ്പറിലേക്കാണ് ഫോട്ടോ അയച്ചുകൊടുത്തതെന്നും മനസിലായി.
ഇതേതുടര്‍ന്ന് രണ്ട് യുവതികളെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ തങ്ങള്‍ ഫോട്ടോയെടുത്തിട്ടില്ലെന്ന് ഇരുവരും തറപ്പിച്ചു പറഞ്ഞു. പിന്നീട് ഇവര്‍ ഫോട്ടോ അയച്ചുകൊടുത്തയാളുടെ നമ്പറിലേക്ക് പോലീസ് ഫോണ്‍വിളിക്കുകയും ഫോട്ടോ പോലീസിന്റെ ഫോണ്‍ നമ്പറിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിമിഷ നേരം കൊണ്ട് കോഴിക്കോട്ട് നിന്നും ആ ഫോട്ടോ പോലീസിന്റെ ഫോണിലേക്ക് തിരിച്ചയച്ചു.
അതേസമയം പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ യുവതികളെ രാത്രിയോടെ പോലീസ് വിട്ടയച്ചു.

Keywords : Kanhangad, Kasaragod, Kerala, Photo, Police, Complaint, Hotel, Whats App.