സ്ത്രീയെയും കുഞ്ഞിനെയും കടലില്‍ കാണാതായതായി സംശയം; ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തുന്നു
Apr 10, 2016, 23:06 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.04.2016) പടന്ന മാവിലാകടപ്പുറത്ത് സ്ത്രീയെയും കുഞ്ഞിനെയും കടലില്‍ കാണാതായതായി സംശയം. ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തുന്നു. മാവിലാകടപ്പുറം പന്ത്രണ്ടില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ദൂരെ നിന്നും നാട്ടുകാരിയായ ഒരു സ്ത്രീയാണ് സംഭവം കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. ഇതേതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായില്ല. ഇവിടെ ഒരു വിവാഹചടങ്ങിനെത്തിയ സ്ത്രീയെയും കുട്ടിയെയുമാണ് കാണാതായതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വിവരമറിഞ്ഞ് നിരവധി പേര്‍ കടപ്പുറത്ത് തടിച്ചുകൂടിയിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളും സംഭവമറിഞ്ഞ് മാവിലാകടപ്പുറത്ത് എത്തിയിരുന്നു. ഒരു കുട്ടിയെയും പിടിച്ച് സ്ത്രീ കടലിലേക്ക് നടന്നു പോയതായും ഓടിയെത്തി നോക്കിയപ്പോള്‍ അവരെ കാണാതായി എന്നുമാണ് ദൃക്‌സാക്ഷിയായ സ്ത്രീ നാട്ടുകാരോട് പറഞ്ഞത്. ഇത് പൂര്‍ണമായും വിശ്വസനീയമല്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
Keywords : Cheruvathur, Missing, Police, Natives, Fire Force, Kasaragod, Padanna, Mavil Kadappuram.