city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കലില്‍ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ഒരുങ്ങുന്നു

ബേക്കലില്‍ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ഒരുങ്ങുന്നു
ബേക്കല്‍: വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്ത് രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നു. ഈ വര്‍ഷം ഡിസംബറില്‍ ഗ്രാന്റ് നിര്‍വ്വാണ്‍ എന്ന ഹോട്ടലും അടുത്ത വര്‍ഷം ആദ്യം എയര്‍ ട്രാവല്‍ എന്റര്‍പ്രൈസിന്റെ (എടിഇ) മറ്റൊരു ഹോട്ടലും പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് ഹോട്ടലുകളുെടയും നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ബേക്കലില്‍ മൊത്തം ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കാണ് അനുമതി നല്‍കി സ്ഥലം ലീസിന് നല്‍കിയിട്ടുള്ളത്. അവയില്‍ ലളിത് റിസോര്‍ട്ട് ആന്റ് സ്പാ, താജ് വിവന്ത എന്നീ ഹോട്ടലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗതിയിലാണ്. ഇവയില്‍ ഒരെണ്ണം ഹോളിഡേ ഗ്രൂപ്പാണ് നിര്‍മ്മിക്കുന്നത്.

അജാനൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശം. പദ്ധതി പ്രദേശത്തിന്റെ അടിസ്ഥാന വികസന ചുമതല ബേക്കല്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (ബിആര്‍ഡിസി) ഏറ്റെടുത്തിട്ടുള്ളത്. ബേക്കല്‍ പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡ് വികസനം, കുടിവെള്ള വിതരണം, വൈദ്യുതി കണക്ഷന്‍ എന്നീ പ്രവൃത്തികള്‍ ഇതിനകം ബിആര്‍ഡിസി ചെയ്തുകഴിഞ്ഞു. കൂടാതെ പദ്ധതി പ്രദേശത്തെ ബീച്ചുകളുടെ വികസന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ബേക്കലിലേക്ക് പരമാവധി വിദേശി-സ്വദേശി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇവിടുത്തെ സംസ്‌കാരം, കല എന്നിവയെക്കുറിച്ച് വിദേശ സഞ്ചാരികളെ പരിചയപ്പെടുത്താന്‍ ഒരു സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ബേക്കല്‍ കേന്ദ്രത്തെ പരിചയപ്പെടുത്തി കൊടുക്കാന്‍ ബേക്കലിനെ അറിയുക എന്ന മൂന്ന് ദിവസത്തെ ശില്പശാല ബേക്കലില്‍ സംഘടിപ്പിച്ചു.

ബിആര്‍ഡിസിക്ക് പുറമെ ജില്ലയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഡി ടി പി സി വികസിപ്പിച്ചുവരുന്നു. റാണീപുരത്ത് മൂന്നരക്കോടി രൂപ ചെലവില്‍ ഇക്കോ ടൂറിസം പ്രോജക്ട് നടപ്പിലാക്കി. സഞ്ചാരികള്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പനത്തടിയില്‍ നിന്നും റാണിപുരത്തേക്കുള്ള ഒന്‍പതര കിലോമീറ്റര്‍ റോഡ് വികസന പദ്ധതി പുരോഗമിച്ചുവരുന്നു. ആറരക്കോടി രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. ഡി ടി പി സി പടന്നക്കാട് നെടുങ്കണ്ടത്ത് വിനോദ സഞ്ചാരികള്‍ക്കായി ഒരു വഴിയോര മശ്രമ കേന്ദ്രവും തുറന്നുകൊടുത്തു.

കാസര്‍കോട് കസബ കടപ്പുറത്ത് ബീച്ച് വികസനത്തിനായി 50 ലക്ഷം രൂപ ഡി ടി പി സിക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബീച്ചിലെത്തുന്നവര്‍ക്ക് പാര്‍ക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കുന്നതാണ്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുകൂടാതെ തായലങ്ങാടി സീവ്യൂ പാര്‍ക്കിനെ ബീച്ചുമായി ബന്ധിപ്പിക്കുന്ന ഒരു ടൂറിസം പദ്ധതിയും നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Keywords: Five star Hotel, Bekal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia