ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുകാലുകളും നീട്ടിയിരുന്ന പതിനെട്ടുകാരനും യാത്രക്കാരെ അസഭ്യം പറഞ്ഞ അമ്പത്തൊന്നുകാരനും പിഴ
Oct 26, 2017, 21:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2017) ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ രണ്ടുപേരെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. ചീമേനി പോലീസ് സ്‌റ്റേഷന്‍പരിധിയില്‍പ്പെട്ട തിമിരി ചെമ്പ്രങ്ങാനത്തെ അഭിരാജ് (18), ചന്തേര പോലീസ് സ്‌റ്റേഷന്‍പരിധിയില്‍പ്പെട്ട നടക്കാവ് കോളനിയിലെ ടി ഭരതന്‍(51) എന്നിവരെയാണ് 100 രൂപ വീതം പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
2017 ഓഗസ്റ്റ് 25ന് ചെമ്പ്രങ്ങാനത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അഭിരാജ് ഇരുകാലുകളും ഇരിപ്പിടത്തില്‍ നീട്ടിവെച്ച് മറ്റ് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം കൊടുക്കാതെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ സമയം പട്രോളിങ്ങിനിറങ്ങിയ ചീമേനി പോലീസ് സ്ഥലത്തെത്തുകയും മറ്റ് യാത്രക്കാര്‍ പോലീസിനോട് പരാതി പറയുകയും അഭിരാജിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു.
നടക്കാവ് കോളനിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മദ്യപിച്ച് കയറിയ ഭരതന്‍ മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ശല്യം ചെയ്യുകയുമായിരുന്നു. യാത്രക്കാരുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി ഭരതനെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Youth, Court, Police, Case, Fine, Kasaragod, Bus Stop.