Tragedy | കാസർകോടിന് കണ്ണീരായി ഒരു മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിൽ 2 മുങ്ങി മരണം

● അബിൻ ജോണി, എസ് വി അബ്ദുല്ല എന്നിവരാണ് മരിച്ചത്
● അബിൻ ചൈത്രവാഹിനി പുഴയിൽആണ് മുങ്ങിമരിച്ചത്.
● ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലാണ് അബ്ദുല്ല മരണപ്പെട്ടത്
കാസർകോട്: (KasargodVartha) ഒരു മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിൽ ജില്ലയിൽ രണ്ട് പേർ മുങ്ങിമരിച്ചത് കണ്ണീരായി മാറി. ഭീമനടി പറമ്പ റോഡിലെ ടാക്സി ഡ്രൈവർ കുറ്റിത്താന്നിയിലെ കാഞ്ഞമല അബിൻ ജോണി (28), വെടിക്കുന്ന് ബാര ഗവ. ഹൈസ്കൂളിന് സമീപത്തെ എസ് വി അബ്ദുല്ല (13) എന്നിവരുടെ ജീവനുകളാണ് പൊലിഞ്ഞത്.
ഞായറാഴ്ച വൈകിട്ട് 5.30ഓടെ കൂട്ടുകാരോടൊപ്പം ചൈത്രവാഹിനി പുഴയിലെ വിലങ്ങ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു അബിൻ. നിറയെ വെള്ളമുണ്ടായിരുന്ന ഡാമിൽ അബീൻ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിയെത്തി പുഴയിൽ നിന്നും അബിനെ പുറത്തെടുത്തു. ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പറമ്പ റോഡിലെ ടാക്സി ഡ്രൈവറായിരുന്ന കാഞ്ഞമല ജോണി - ജാൻസി ജോണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആൽബിൻ ജോണി, ആൽബർട്ട് ജോണി,
ഞായറാഴ്ച വൈകുന്നേരം ആറര മണിയോടെ ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലായിരുന്നു എസ് വി അബ്ദുല്ല ദുരന്തത്തിന് ഇരയായത്. കുടുംബസംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടി. സംഗമത്തിൽ പങ്കെടുത്ത ശേഷം മറ്റു രണ്ടു കുട്ടികളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ അബ്ദുല്ല ചുഴിയിൽപ്പെടുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഉദുമ കോട്ടക്കുന്നിലെ അബ്ദുൽ സത്താർ - ഫരീദ ദമ്പതികളുടെ മകനാണ് അബ്ദുല്ല. സഹോദരങ്ങൾ: റിഫാസ്, മുഹമ്മദ് കുഞ്ഞി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Two individuals, Abin Johny (28) and S.V. Abdullah (13), tragically drowned within an hour in Kasaragod on Sunday evening, leaving the community in grief.
#Kasaragod #Drowning #Tragedy #AbinJohny #SVAbdullah #KasaragodNews