പോലീസുകാരന്റെ ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുരണപ്പൊടി വിതറിയ 2 പേര്‍ അറസ്റ്റില്‍
Feb 23, 2013, 13:03 IST
കാസര്‍കോട്: പോലീസുകാരന്റെ ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുരണപ്പൊടി വിതറിയ രണ്ട് സിപിഎം പ്രവര്‍ത്തകരെ ആദൂര്‍ സി.ഐ എ സതീഷ്‌കുമാര്‍, ബേഡകം എസ്.ഐ മധൂമദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
പണിമുടക്ക് ദിവസം ഡ്യൂട്ടിയിലേര്‍പെട്ട പൊലിസുകാരന്റെ ഹെല്‍മറ്റില്‍ നായ്ക്കുരണപ്പൊടി നിറയ്ക്കുകയായിരുന്നു. കുണ്ടംകുഴി ടൗണില്‍ നിര്‍ത്തിയിട്ട ബൈക്കിലുണ്ടായിരുന്ന ഹെല്‍മറ്റിലാണ് നായ്ക്കുരണപ്പൊടി വിതറിയത്.
ബേഡകം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ കാഞ്ഞങ്ങാട് സ്വദേശി ശ്യാംകുമാറിനെയാണ് (സി.പി 1195) നായ്ക്കുരണപ്പൊടി തലയില്‍ വീണ് ഗുരുതരാമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബേഡകം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ കാഞ്ഞങ്ങാട് സ്വദേശി ശ്യാംകുമാറിനെയാണ് (സി.പി 1195) നായ്ക്കുരണപ്പൊടി തലയില്‍ വീണ് ഗുരുതരാമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവര്‍ വിനോദ് (28), പെയിന്റ്ംഗ് തൊഴിലാളി രാജേഷ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് രാത്രി പന്ത്രണ്ടുമണിയോടെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍കയറി ഹെല്‍മറ്റ് വെച്ച് ഓടിക്കുമ്പോള്‍ ശ്യാംകുമാറിന്റെ മാനസിക നിലതന്നെ തെറ്റി അപകടം സംഭവിക്കുന്ന അവസ്ഥയിലായിരുന്നു.
തലയിലും ചെവിക്കകത്തും കണ്ണിലും മൂക്കിലും നായിക്കുരണപ്പൊടി കയറിയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസുകാരനെ സമീപത്തുള്ള വൈദ്യരുടെ അടുത്തെത്തിച്ച ശേഷം തൈരും മറ്റും ഉപയോഗിച്ച് ഭേദപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ശ്യാംകുമാറിനെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.പി.സി 308 വകുപ്പു പ്രകാരം നരഹത്യശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥലത്തുണ്ടായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈക്കില്‍ ഹെല്‍മറ്റ് തൂക്കിയിട്ട് പോലീസുകാരന്‍ അല്‍പം മാറിയപ്പോഴാണ് പ്രതികള്‍ ഹെല്‍മറ്റില്‍ നന്നായി കുരണപ്പൊടി നിറച്ചത്.
Keyword: Arrest, Police, Kundamkuzhi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.