city-gold-ad-for-blogger

മര്‍ദനമേറ്റ് 2 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 04/02/2015) മര്‍ദനമേറ്റ രണ്ട് കോളജ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളങ്കര തെരുവത്തെ മജീദിന്റെ മകന്‍ മുഹമ്മദ് സമ്മ (21), ചൂരിയിലെ അബ്ദുല്ലയുടെ മകന്‍ അസ്ഹര്‍ സി.എ (23) എന്നിവരെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ബിബിഎം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തന്നെ ഉച്ച ഭക്ഷണം കഴിച്ച് കോളജിലേക്ക് മടങ്ങുന്നതിനിടെ ആറംഗം സംഘം തടഞ്ഞുനിര്‍ത്തി വടിയും പഞ്ചും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് സമ്മ പറഞ്ഞു. അതേസമയം അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ തന്നെ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ബ്ലേഡ് കൊണ്ട് ദേഹത്ത് മുറിവേല്‍പ്പിക്കുയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അസ്ഹര്‍ പറഞ്ഞു.

കോളജില്‍ നേരത്തെ ഒരു റാഗിംങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മര്‍ദനമേറ്റ് 2 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Keywords : Kasaragod, Kerala, Hospital, Injured, College, Students, Assault, Muhammed Samma, Ashar CA, Two college students assaulted. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia