കാസര്‍കോട്ട് 2 പേര്‍ക്ക് ഡെങ്കിപ്പനി
Jun 27, 2013, 11:29 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ രണ്ട് സ്ത്രീകള്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. കുറ്റിക്കോലിലെ 33 കാരിക്കും കൂവത്തൊട്ടിയിലെ 55 കാരിക്കുമാണ് അസുഖം പിടിപെട്ടത്.
പനി ബാധിച്ച് നിരവധി പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തീരദേശ മേഖലയില്‍ നിന്നും മലയോര മേഖലയില്‍ നിന്നുമാണ് കൂടുതല്‍ ആളുകള്‍ പനി ഉള്‍പെടെയുള്ള പകര്‍ചവ്യാധികള്‍ ബാധിച്ചെത്തുന്നത്. കൊതുക് നശീകരണം കാര്യക്ഷമമല്ലാത്തതാണ് പകര്‍ചവ്യാധികള്‍ പെരുകുന്നതിന് വഴിവെച്ചത്.
ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മഴക്കാല രോഗങ്ങള്‍ ബാധിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഡെങ്കിപ്പനിക്ക് പുറമെ മലമ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങളും ജില്ലയുടെ പല ഭാഗത്തും പടരുന്നതായാണ് റിപോര്‍ട്ടുകള്‍.
പകര്‍വ്യാധികള്‍ പടരുന്നതിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി കാസര്‍കോട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ ദിവസം ഡ്രൈ ഡേ ആചരിച്ചു. ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണ പരിപാടിക്ക് സൂപ്രണ്ട് ഡോ. നാരായണ നായിക്ക്, നഴ്‌സിംഗ് സൂപ്രണ്ട് സൂസമ്മ ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുട്ടിയമ്മ മാണി, ശശി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Fever, Treatment, Kuttikol, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.