വീടും കാറും തകര്‍ത്ത സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍
Jun 5, 2012, 12:31 IST
കാസര്‍കോട്: വീടും കാറും തകര്‍ത്ത സംഭവത്തില്‍ കൗമാരക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയല്‍ അര്‍ജാല്‍ റോഡിലെ അബ്ബാസിന്റെ വീടും, അര്‍ജാലിലെ സക്കറിയയുടെ മാരുതി ആള്‍ട്ടോ കാറും തകര്‍ത്ത സംഭവത്തില്‍ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ പതിനാറുകാരനും, താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപത്തെ പതിനേഴുകാരനുമാണ് അറസ്റ്റിലായത്. ഇരുവരേയും കാസര്‍കോട് ജൂവനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പരവനടുക്കം ജൂവനല്‍ ഹോമിലേക്കയച്ചു. ജൂണ്‍ മൂന്നിന് വൈകിട്ട് മൂന്നു മണിയോടെയാണ് അബ്ബാസിന്റെ വീട് കല്ലെറിഞ്ഞ് തകര്‍ത്തത്. വീടിന് 50 മീറ്റര്‍ അകലെ റോഡരികില്‍ നിര്‍ത്തിയിട്ട സക്കറിയയുടെ കാറും ഓടി രക്ഷപ്പെടുമ്പോള്‍ ഇവര്‍ തകര്‍ക്കുകയായിരുന്നു.
Keywords: Arrest, Adakathbail house attack, Kasaragod