Obituary | പിഗ്മി ഏജൻ്റിനായി പുഴയിൽ നടത്തിയ തിരച്ചലിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ
വെള്ളിയാഴ്ച രാത്രി കാണാതായ പിഗ്മി കലക്ഷൻ ഏജൻ്റിൻ്റെ സ്‌കൂടർ ചന്ദ്രഗിരി പാലത്തിൽ കണ്ടെത്തിയിരുന്നു
കാസർകോട്: (KasargodVartha) കാണാതായ സഹകരണ ബാങ്ക് പിഗ്മി കലക്ഷൻ ഏജൻ്റിനായി ചന്ദ്രഗിരി പുഴയിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ. തിരച്ചിലിൽ ആദ്യം കിട്ടിയത് നാല് ദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ 27കാരന്റെ മൃതദേഹമായിരുന്നു. ചൗക്കി പായിച്ചാലിൽ താമസക്കാരനായ കെ വിനയ് (27) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ടോടെ പുഴയില്‍ കണ്ടെത്തിയത്.
ബന്ധുക്കളും സുഹൃത്തുക്കളും യുവാവിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി കാണാതായ പിഗ്മി കലക്ഷൻ ഏജൻ്റിൻ്റെ സ്‌കൂടർ ചന്ദ്രഗിരി പാലത്തിൽ കണ്ടെത്തിയിരുന്നു.
പുഴയിൽ ചാടിയതായുള്ള സംശയത്തിൽ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാലു ദിവസം മുമ്പ് കാണാതായ വിനയയുടെ മൃതദേഹം ചന്ദ്രഗിരി പാലത്തിന് സമീപം കുറ്റിക്കാട്ടിനോട് ചേര്‍ന്ന സ്ഥലത്തു കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അതിനിടെ കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹവും പിന്നാലെ കണ്ടെത്തി. വിദ്യാനഗര്‍ പാമ്പാച്ചിക്കടവ് അയ്യപ്പഭജന മന്ദിരത്തിനു സമീപത്തെ ബി എ രമേശിന്റെ (50) മൃതദേഹമാണ് ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് കടലില്‍ കണ്ടെത്തിയത്. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ രമേഷ് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
#Kasargod #MissingPerson #Tragedy #Kerala #India #River