city-gold-ad-for-blogger

കഞ്ചാവ് സംഘത്തില്‍പ്പെട്ട രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 09.06.2016) കഞ്ചാവ് സംഘത്തില്‍പ്പെട്ട രണ്ട് ഓട്ടോഡ്രൈവര്‍മാരെ ചന്തേര എസ് ഐ ഇ അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മടക്കരയിലെ ഓട്ടോ ഡ്രൈവര്‍ എം അബ്ദുല്‍ ബഷീര്‍(47), ഓട്ടോ ഡ്രൈവറും മത്സ്യവില്‍പ്പനക്കാരനുമായ പടന്ന കൈപ്പാട്ടെ ബിഎസ് അബ്ദുല്‍ ഷുക്കൂര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ റോഡിന് സമീപത്തെ പൂട്ടിയ കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ഇവരെ 30 ഗ്രാം കഞ്ചാവുമായാണ് പോലീസ് പിടികൂടിയത്. ചെറുവത്തൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സൂചനയുണ്ട്.

കഞ്ചാവ് സംഘത്തില്‍പ്പെട്ട രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Keywords: Kasaragod, Auto Driver, Arrest, Ganja, Wednesday, M Abdul basheer, BS AbdulShukoor, Cheruvathur, Road, Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia