കാസര്‍കോട്: തോക്കും വാളും കുറുവടികളും ലഘുലേഖകളുമായി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെയും സര്‍ക്കാര്‍ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍ ബോവിക്കാനം മുതലപ്പാറയിലെ അബ്ദുല്‍ ഖാദര്‍(50), അബ്ദുല്‍ ഖാദറിന്റെ മരുമകനും പോപ്പുലര്‍ഫ്രണ്ട് ബോവിക്കാനം യൂണിറ്റ് സെക്രട്ടറിയുമായ ജാഫര്‍(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 |
ജാഫര്‍ |
പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ ലത്തീഫ് എന്നയാള്‍ ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ അബ്ദുല്‍ ഖാദറിനെയാണ് ആദ്യം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കള്ളതോക്കുമായി ആദൂര്‍ സി.ഐ. കെ.സതീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. പിന്നീട് അബ്ദുല്‍ ഖാദറിന്റെ മരുമകനായ പോപ്പുലര്‍ഫ്രണ്ട് നേതാവ് ജാഫറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി രണ്ട് വടിവാളും ലഘുലേഖകളും ഏതാനും വാരികകളും പിടികൂടി. തൊട്ടടുത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് ലത്തീഫിന്റെ വീട് റെയ്ഡ് ചെയ്ത് രണ്ട് സ്റ്റീല്‍ റാഡ്, രണ്ട് കുറുവടി, നിരവധി ലഘുലേഖകള്‍, വാരികകള്‍ എന്നിവയും പിടികൂടുകയായിരുന്നു.

അബ്ദുല്‍ ഖാദറിനെ വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാഫറിനെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നും ഒറ്റകുഴല് നാടന്‍ തോക്ക് കണ്ടെത്തിയത്. ലൈസന്‍സ് ഇല്ലാത്ത ഈ കള്ളതോക്ക് എവിടെ നിന്നുമാണ് ലഭിച്ചതെന്ന കാര്യത്തില്‍ കാര്യമായ വിവരമൊന്നും പോലീസ്ന് ലഭിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
ജാഫറും ലത്തീഫിനും പുറമെ മറ്റ് ആര്‍ക്കെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു നല്കിയ ആളെകുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സര്‍ക്കാര്‍ ജീവനക്കാരനും പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Arrest, Police, NDF, Kasaragod, Kerala, Government-employees, Bovikkanam, Popular Front of India