കാറില്‍ കടത്തിയ നാടന്‍ തോക്കുമായി 2 പേര്‍ അറസ്റ്റില്‍
Sep 22, 2014, 16:21 IST
ബദിയടുക്ക: (www.kasargodvartha.com 22.09.2014) കാറില്‍ കൊണ്ടു പോവുകയായിരുന്ന നാടന്‍ തോക്കുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബേള കുമാരമംഗലത്തെ മൈക്കിള്‍ ഡി അല്‍മേഡ (38), ഹാസന്‍ സ്വദേശി പ്രശാന്ത് (32) എന്നിവരെയാണ് ഞായറാഴ്ച രാത്രി അട്ക്കസ്ഥലയ്ക്കടുത്ത നെല്‍ക്കയില്‍ വെച്ച് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ സഞ്ചരിച്ച ഫോര്‍ഡ് ഫിഗോ കാര്‍ കസ്റ്റഡിയിലെടുത്തു. പന്നിയെ വെടിവെക്കാനാണ് തോക്ക് കരുതിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. തോക്കിനു ലൈസന്‍സ് ഉണ്ടായിരുന്നില്ല. അറസ്റ്റിലായ പ്രശാന്താണു തോക്കു കൈവശം വെച്ചിരുന്നത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ പോലീസ് വിട്ടയച്ചു.
മൈക്കിളിന്റെ എസ്‌റ്റേറ്റിലേക്കു തൊഴിലാളികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു കാറിലെന്നാണ് മൈക്കിള്‍ പോലീസിനോടു പറഞ്ഞത്.

Keywords : Car, Police, Custody, Kasaragod, Badiyadukka, Kerala, D. Almeda, Prashanth, Gun, Two arrested with riffle.