വിദേശ മദ്യവും, പറമ്പില്‍ ഒളിപ്പിച്ച 70 കുപ്പി ബിയറും പിടികൂടി
Jun 3, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 03/06/2015) കാസര്‍കോട് ടൗണില്‍ നിന്ന് അഞ്ച് ലിറ്റര്‍ മദ്യം കൈവശം കടത്തികൊണ്ടു വന്നതിന് കാസര്‍കോട് കസബ കടപ്പുറം സ്വദേശി ശ്രീനിവാസനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കളനാട് നടക്കാല്‍ കന്നരുവത്ത് ഒഴിഞ്ഞ പറമ്പില്‍ വില്‍പനക്കായി സൂക്ഷിച്ചുവെച്ച 70 കുപ്പി ബിയറും എക്‌സൈസ് സംഘം പിടികൂടി.
കളനാട് ഉദയകുമാറിന്റെ പേരില്‍ അബ്കാരി കേസെടുത്തു. പ്രതി ഓടിരക്ഷപ്പെട്ടു. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. പുഷ്‌ക്കരന്‍, പ്രിവന്റീവ് ഓഫീസര്‍ എം. ചാത്തുകുട്ടിനായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷെയ്ക്ക് അബ്ദുല്‍ ബഷീര്‍, സതീശന്‍ നാല്പുരയ്ക്കല്‍, ഡ്രൈവര്‍ വിനയന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Keywords : Kasaragod, Liquor, Arrest, Accuse, Investigation, Melparamba.