ബേക്കലില്‍ 2 കിലോ കഞ്ചാവുമായി ഓട്ടോയിലെത്തിയ യുവാക്കള്‍ അറസ്റ്റില്‍
Sep 11, 2012, 18:26 IST
മേല്‍പറമ്പ് കൈനോത്തെ അബ്ദുല്‍ നാസര്‍ (39), കുമ്പള പാണടുക്കയിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അഷ്റഫ് എന്ന അലി (32) എന്നിവരെയാണ് എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തത്.
അബ്ദുല്‍ നാസര്‍ നേരത്തെ കാസര്‍കോട്ട് കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ബേക്കല്‍ ഭാഗത്തേക്ക് വിതരണം ചെയ്യാന്‍ കാസര്‍കോട്ട് നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കെ.എല്‍. 14 ജി. 8603 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതയില്‍ ഹാജരാക്കും.
Keywords: Kasaragod, Kerala, Bekal, Arrest, Police, Auto Driver, Ganja, Pallikara, Melparamba, Kumbala