സംഘര്‍ഷത്തിനിടെ കടയിലെ ജീവനക്കാരെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
May 10, 2012, 22:51 IST
കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ മൊത്തവില്‍പന കടയില്‍ കയറി ജീവനക്കാരെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ ടൗണ്‍ പോലീസ് വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുല്‍ സഹദ്(22), തളങ്കരയിലെ അബ്ദുല്‍ നാസര്‍(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 307 ാം വകുപ്പ് പ്രകാരം വധശ്രമത്തിനും 153 എ പ്രകാരം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്. ഇവരില്‍ ചിലര്‍ ഗള്‍ഫിലേക്ക് കടന്നതായി ടൗണ്‍ പൊലീസ് അറിയിച്ചു. അക്രമത്തില്‍ കടയിലെ ജീവനക്കാരനും കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്.ഐ രാഘവന്റെ മകനും നഗരത്തിലെ ഗ്യാസ് സ്ഥാപനത്തിലെ ജീവനക്കാരന്‍ ബാബുവിനും കത്തിക്കുത്തേറ്റിയിരുന്നു. ബാബു ഗുരുതരമായ പരിക്കുകളോടെ ദിവസങ്ങളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Keywords: Kasaragod, Arrested, Police, Fort road.