ഹസീനയുടെ മരണം: ഉമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
Aug 21, 2012, 19:06 IST
![]() |
Ummar |
നായന്മാര്മൂല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ഹസീനയുടെ മരണവുമായി ബന്ധപ്പെട്ട് ക്വാര്‍ട്ടേഴ്സ് ഉടമ ചന്ദ്രന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഉമ്മയും രണ്ടാനച്ഛനും അറസ്റ്റിലായത്.
ആഗസ്ത് 10 നാണ് ഹസീന ക്വാര്‍ട്ടേര്‍സില്‍ തൂങ്ങിമരിച്ചത്. വീട്ടില്‍ വെച്ച് ഉമര്‍ പലപ്പോഴായി ശാരീരികമായി പീഡിപ്പിച്ചതായി ഹസീന സഹോദരിമാരോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും മാതാവ് ആഇഷ പീഡനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആയിഷയുടെ ഭര്‍ത്താവ് ഹസൈനാര്‍ 15 വര്‍ഷം മുമ്പ് ബന്ധം ഉപേക്ഷിച്ചിരുന്നു. ഹസീനയടക്കം അഞ്ച് മക്കളാണ് ഈബന്ധത്തില്‍ ഉള്ളത്. ദേര്‍ളക്കട്ട ആസ്പത്രിയില്‍ വെച്ച് പരിചയപ്പെട്ട ഉമര്‍ വര്‍ഷങ്ങളായി ആഇഷയ്ക്കൊപ്പം ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ബേര്‍ക്ക, കുണിയ, മാങ്ങാട് എന്നിവിടങ്ങളിലും ആഇഷ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. തൊടുപുഴ, മാനന്തവാടി, കുമ്പള എന്നിവിടങ്ങളില്‍ ഉമര്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഏഴ് മക്കള്‍ അദ്ദേഹത്തിന് ഉണ്ടെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി അറസ്റ്റ്ചെയ്യുകയായിരുന്നു. സി.ഐയെ കൂടാതെ വിദ്യാനഗര്‍ എസ്.ഐ. ദിനേശനും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kasaragod, Chattanchal, Arrest, Police, Suicide, Ayisha, Ummar, Haseena