പ്ലസ്ടു വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടി കൊണ്ടുപോകാന്‍ ശ്രമം; 2 പേര്‍ പിടിയില്‍
Nov 24, 2012, 13:25 IST
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ ബദിയഡുക്ക പോലീസിന്റെ പിടിയിലായി. ബദിയഡുക്ക കാട്ടുകുക്കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് ചെര്‍ളടുക്കയില്‍ വെച്ച് ഓട്ടോയില്‍ വന്ന രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്നുപിടിച്ച് ഓട്ടോയില്‍ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിലവിളിക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തപ്പോള്‍ സംഘം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചങ്കെിലും ഇവരെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.
പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പെണ്‍കുട്ടിയെ റാഞ്ചാന്‍ ശ്രമിച്ചത്.

Keywords: Kasaragod, Student, Autorikshaw, Badiyadukka, Police, Arrest, House, Bus, Kerala, Malayalam News, Charladukka, Two arrested for kidnapping attempt