പീഡന രംഗം മൊബൈലില്‍ പകര്‍ത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍
Sep 12, 2012, 20:37 IST
കണ്ണൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ബളാല്‍ സ്വദേശിയായ സാജന്‍ (29), സുഹൃത്തായ വെള്ളരിക്കുണ്ടിലെ പ്രസാദ് എന്ന ഓമനക്കുട്ടന്‍ (25) എന്നിവരെയാണ് വെള്ളരിക്കുണ്ട് സി ഐ അനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രസാദിനെ ചൊവ്വാഴ്ച ഉച്ചയോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസാദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സാജനെ ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്ടു നിന്നാണ് പോലീസ് പിടികൂടിയത്.
വെള്ളരിക്കുണ്ട് സ്വദേശിനിയായ 29 കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രസാദിനും സാജനുമെതിരെ പോലീസ് കേസെടുത്തത്. 2012 ജനുവരി മാസം മുതലാണ് ഭര്‍തൃമതി നിരവധി തവണ പീഡനത്തിനിരയായത്. ആദ്യം പ്രസാദ് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം യുവതിയുടെ നഗ്നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയാണുണ്ടായത്.
ഈ രംഗങ്ങള്‍ കാണിച്ചാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസാദ് യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയത്. പിന്നീട് പ്രസാദിന്റെ സുഹൃത്തായ സാജനും ഭര്‍തൃമതിയുടെ വീട്ടിലെത്തി നഗ്നരംഗങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തതോടെ യുവതിയുടെ നഗ്നരരംഗങ്ങള്‍ പ്രസാദും സാജനും ചേര്‍ന്ന് സുഹൃത്തുക്കളുടെയും മറ്റും മൊബൈല്‍ ഫോണുകളിലേക്ക് പ്രചരിപ്പിക്കുകയാണുണ്ടായത്. വിവരം നാട്ടുകാരും ഭര്‍ത്താവും വീട്ടുകാരുമെല്ലാം അറിഞ്ഞതോടെ മാനഹാനി സംഭവിച്ച യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഭര്‍ത്താവ് പിന്നീട് കൂട്ടിക്കൊണ്ടു പോവുകയാണുണ്ടായത്.
തുടര്‍ന്നാണ് പ്രസാദിനും സാജനുമെതിരെ യുവതി വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. സാജന്‍ മുമ്പ് വെള്ളരിക്കുണ്ടില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നു. ഇതുവഴി സാമ്പത്തിക നില മെച്ചപ്പെട്ടതോടെയാണ് സാജന്‍ കണ്ണൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചത്. സാജന്റെ ഉറ്റസുഹൃത്തായ പ്രസാദ് പരിചയമുള്ള ഭര്‍തൃമതികള്‍ക്കും അവിവാഹിതകളായ യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങളും മറ്റും അയക്കുന്നത് വിനോദമാക്കി മാറ്റുകയായിരുന്നു. ഇതിനിടയിലാണ് പ്രസാദ് വെള്ളരിക്കുണ്ടിലെ ഭര്‍തൃമതിയെ കെണിയില്‍ വീഴ്ത്തിയത്.
Keywords: Molestation, Balckmail, Housewife, Mobile, Video, Youths, Arrest, Case, Police, Kasaragod, Kera