ത്വലബാ സംസ്ഥാന സമ്മേളനം ജൂണില്‍ ചെമ്മാട് ദാറുല്‍ ഹുദായില്‍
May 16, 2012, 11:19 IST

കോഴിക്കോട്: 'വിദ്യയുടെ കൈത്തിരി, വിമോചനത്തിന്റെ പുലരി' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമ്മേളനം ജൂണ്‍ 8,9 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നടത്താന്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജില്‍ നടന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സുന്നത്ത് ജമാഅത്ത്, ആദര്‍ശം, വ്യക്തിത്വ വികസനം, കര്‍മ ശാസ്ത്രം, മഹല്ല് നേതൃത്വം, എന്നീ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ത്വലബാ സംഗമങ്ങള്‍ സംഘടിപ്പിക്കും, സമ്മേളനത്തിന്റെ ഭാഗമായി വെബ്സൈറ്റ് ലോഞ്ചിംഗും ത്വലബാ കര്‍മദ്വീപ പ്രകാശനവും നടക്കും. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളന പ്രഖ്യാപനം നടത്തി.
ത്വലബാ വിംഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹ്സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മമ്മദ് ഫൈസി, ഹബീബ് ഫൈസി കോട്ടോപാടം, റിയാസ് വള്ളിക്കാതോട്, മുദ്ദസ്സിര്‍ മലയമ്മ, തുടങ്ങിയവര്‍ സംസാരിച്ചു. സലാം വയനാട് സ്വാഗതവും ജുബൈര്‍ വാരാമ്പറ്റ നന്ദിയും പറഞ്ഞു.
Keywords: Twalaba, State conference, Darulhuda, Kozhikode