city-gold-ad-for-blogger

ദേശീയ വേദിയുടെ ട്യൂഷന്‍ പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്

ദേശീയ വേദിയുടെ ട്യൂഷന്‍ പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്
 മൊഗ്രാല്‍: ദേശീയ വേദി മെഗ്രാല്‍ യൂണിറ്റ് കമ്മിറ്റി എവര്‍ ഷൈന്‍ കോരളജുമായി സഹകരിച്ച് നാട്ടിലെ നിര്‍ധനരായ 7 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന് സൗജന്യ ട്യൂഷന്‍ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അദ്ധ്യയന വര്‍ഷം ട്യൂഷന്‍ ലഭിച്ച പത്താം തരത്തിലെ 10 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് മികച്ച ഗ്രേഡുകളുമായി അര്‍ഹത നേടിയതോടെ പ്രഥമ എസ്.എസ്.എല്‍.സി സൗജന്യ ട്യൂഷന്‍ ബാച്ച് നൂറു ശതമാനം വിജയം കൈവരിച്ചു.
കഴിഞ്ഞ വര്‍ഷം 7 മുതല്‍ 10 വരെ ക്ലാസുകളിലെ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് ദേശീയ വേദി സൗജന്യ ട്യൂഷന്‍ നല്‍കിയത്. നിര്‍ധനരായ കുടുംബത്തിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുഗ്രഹമാവുന്ന സൗജന്യട്യൂഷന്‍ പദ്ധതിയുടെ പുതിയ 7ാം ക്ലാസ്സ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ദേശീയ വേദി കണ്‍വീനര്‍ ടി.കെ. അന്‍വര്‍, പ്രസി: എ.എം. സിദ്ധീഖ് റഹ്മാന്‍ എന്നിവര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9995575722, 9895048542 എന്നിനമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 100% വിജയം കൈവരിച്ച ട്യൂഷന്‍ ബാച്ചിലെ മുഴുവന്‍ വിദ്ധ്യാര്‍ത്ഥിതള്‍ക്കും ജൂണ്‍ 3ന് മൊഗ്രാലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കുമെന്ന് ദേശീയ വേദി ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kasaragod, Mogral, Tuition.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia