സുനാമി മോക്ഡ്രില്‍ എട്ടിന് കാസര്‍കോട് ലൈറ്റ്ഹൗസ് കടപ്പുറത്ത്
Sep 3, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 03/09/2016) യുനെസ്‌കോയുടെ അന്തര്‍ ദേശീയ സമുദ്ര കാര്യ കമ്മീഷന്‍ 23 രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തി വരുന്ന സുനാമി തയ്യാറെടുപ്പ് പരിശീലനത്തിന്റെ ഭാഗമായി ഈ മാസം എട്ടിന് കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് രാവിലെ 11.30 മുതല്‍ മോക്ഡ്രില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാ കലക്ടറുടെ ചേമ്പറില്‍ സുനാമി തയ്യാറെടുപ്പ് പരിശീലനത്തിനുളള നടപടികള്‍ക്ക് രൂപം നല്‍കുന്നതിന് നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
എട്ടിന് പരിശീലനത്തിന്റെ ഭാഗമായി കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തീരത്ത് നിന്ന് 100 മീറ്ററിനുളളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും പ്രസ്തുത സമയത്ത് ചിട്ടയോടു കൂടി ഇത്തരം ഒഴിപ്പിക്കല്‍ പ്രക്രിയ നടത്താന്‍ ദുരന്ത പ്രതികരണ സമയത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കുകയും ചെയ്യുകയാണ് സുനാമി തയ്യാറെടുപ്പ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റി, തീരദേശ പോലീസ്, ദേശീയ ദുരന്തപ്രതികരണ സംഘം, ആര്‍മി, അഗ്നിശമന രക്ഷാസേന, ലോക്കല്‍ പോലീസ്, ആരോഗ്യ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് മോക്ക്ഡ്രില്‍ നടത്തുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.മോക്ഡ്രില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം സബ്കളക്ടറുടെ മേല്‍നോട്ടത്തിലും പരിശീലനസ്ഥലത്തുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ യൂണിഫോം ഓഫീസര്‍മാരില്‍ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലും നടത്തും. സംസ്ഥാന, ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളും വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും എട്ടിന് വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കാസര്‍കോടിന് പുറമെ മോക്ക് ഡ്രില്‍് നടത്തുന്നത്. സുരക്ഷിതകേരളത്തിനായുള്ള സുനാമി തയ്യാറെടുപ്പ് പരിശീലനവുമായി പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാഭ്യാസസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ സബ്കളക്ടര്‍ മൃണ്‍മയിജോഷി, എഡിഎം കെ അംബുജാക്ഷന്‍, തീരദേശപോലീസ് ഇന്‍സ്‌പെക്ടര്‍ പി കെ സുധാകരന്‍, ഡപ്യൂട്ടി ഡി എം ഒ ഡോ എം സി വിമല്‍രാജ്, കാസര്‍കോട് തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത്, ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി എ എന്‍ സനല്‍കുമാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റി്‌ലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ അഗ്നിശമന രക്ഷാസേന അസി ഓഫീസര്‍ പി വി അശോക, കാസര്‍കോട് മുന്‍സിപാലിറ്റി പ്രതിനിധി ഇ വിന്‍സന്റ്തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Kasaragod, UNESCO, Tsunami, Mock Drill.