യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിവാദം: തെളിവെടുപ്പിന് വരണാധികാരികള്‍ എത്തുന്നു
Dec 14, 2012, 20:39 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിതണവുമായി ബന്ധപ്പെട്ട് ഡി.സി.സി. ഓഫീസിലുണ്ടായ അത്രിക്രമവും അംഗത്വ അപേക്ഷ ഫോമുകള്‍ നശിപ്പിക്കപ്പെട്ട സംഭവവും സംബന്ധിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് വരണാധികാരികള്‍ വെള്ളിയാഴ്ച കാസര്‍കോട്ടെത്തും.
പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ ക്രിസ്റ്റഫര്‍, സോണല്‍ റിട്ടേണിംഗ് ഓഫീസര്‍ അഷറഫലി ഖാന്‍, എല്‍.ആര്‍.ഒ ആമു ദര്‍ശന്‍ എന്നിവരും ഡല്‍ഹിയില്‍ നിന്നുള്ള ഏജന്‍സി പ്രതിനിധി മജുംദാറുമാണ് ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട്ടെത്തുന്നത്. ഇവര്‍ ഡി.സി.സി. ഓഫീസില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അംഗത്വ വിവാദവുമായി ബന്ധപ്പെട്ട് ഐ. വിഭാഗത്തിലെ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അഖിലേന്ത്യ പ്രസിഡന്റ് രാജീവ് സത്‌വയും പിന്നീട് എ. വിഭാഗത്തിലെ രണ്ട് നേതാക്കളെ ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പുവും പുറത്താക്കിയിരുന്നു. ആ നടപടിക്കെതിരെ ഇരു വിഭാഗവും മേല്‍ക്കമ്മറ്റികള്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനെതുടര്‍ന്നാണ് വരണാധികാരികള്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്.
പൂര്‍ത്തിയാകാത്ത യൂത്ത് കോണ്‍ഗ്രസ് അംഗത്വ അപേക്ഷ സ്വീകരിക്കുന്നത് ജനുവരി നാലു വരെ നീട്ടിയിട്ടുണ്ട്. അതിനു ശേഷം നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകളും വരണാധികാരികള്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച ചെയ്യും.

Keywords: Youth-Congress, DCC, Membership, K.Veluthambu, Case, Committee, Kasaragod, Kerala.