city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രഗിരി പാലത്തിന് മുകളില്‍ ട്രക്ക് കുടുങ്ങി; വാഹന ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.07.2019) ചന്ദ്രഗിരി പാലത്തിന് മുകളില്‍ വലിയ ട്രക്ക് കുടുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് ട്രക്ക് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. വലിയ വാഹനങ്ങള്‍ ഇടുങ്ങിയ ചന്ദ്രഗിരി പാലം വഴിയുള്ള കെ എസ് ടി പി പാതയിലൂടെ പോകുന്നത് പലപ്പോഴും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നുണ്ട്.

ചെറിയ ദൂരം ലാഭം നേടാനാണ് ദേശീയപാതയിലൂടെയുള്ള യാത്ര ഒഴിവാക്കി ഭാര വാഹനങ്ങള്‍ കെ എസ് ടി പി പാതയിലൂടെ പോകുന്നത്. ദേശീയപാതയില്‍ പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും പല ഡ്രൈവര്‍മാരെയും കെ എസ് ടി പി പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു.

വലിയ വാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുതന്നെ ദേശീയപാതയിലേക്ക് കടത്തിവിട്ടാല്‍ ഇത്തരം തടസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഇടതടവില്ലാതെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതുമൂലം കെ എസ് ടി പി പാത ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് മറ്റു വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ചന്ദ്രഗിരി പാലത്തിന് മുകളില്‍ ട്രക്ക് കുടുങ്ങി; വാഹന ഗതാഗതം സ്തംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Chandragiri-river, Bridge, Road-damage, Traffic-block, Truck blocked in Chandragiri Bridge; Traffic blocked
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia