city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Victory | ഉത്തര മലബാർ ജലോത്സവത്തിന്റെ വിജയികൾക്ക് ട്രോഫി നൽകി എം രാജഗോപാലൻ എംഎൽഎ

trophies awarded to winners of north malabar jalotsavam
Photo: Arranged

● 25 പേർ തുഴയുന്ന വള്ളംകളിയിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നാം സ്ഥാനം നേടി.
● വനിതകളുടെ 15 പേർ തുഴയുന്ന മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ജേതാക്കൾ.
● എം. രാജഗോപാലൻ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു.

ചെറുവത്തൂർ: (KasargodVartha) അച്ചാംതുരുത്തി തേജസ്വിനിയിൽ നടന്ന ഉത്തര മലബാർ ജലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്. പുരുഷന്മാരുടെ 25 പേർ തുഴയുന്ന വള്ളംകളിയിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നാം സ്ഥാനവും, എകെജി പൊടോത്തുരുത്തി രണ്ടാം സ്ഥാനവും, വയൽക്കര വെങ്ങാട്ട് മൂന്നാം സ്ഥാനവും നേടി.

വനിതകളുടെ 15 പേർ തുഴയുന്ന വള്ളംകളിയിൽ വയൽക്കര വെങ്ങാട്ട് ഒന്നാമതെത്തി. കൃഷ്ണപ്പിള്ള കാവുംചിറയുടെ രണ്ട് ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 

ഞായറാഴ്ച നടന്ന 15 പേര്‍ തുഴയും പുരുഷന്മാരുടെ വള്ളംകളി മത്സരത്തില്‍ എ. കെ. ജി പോടോതുരുത്തി ഒന്നാം സ്ഥാനവും കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടാം സ്ഥാനവും എ.കെ.ജി മയിച്ച മൂന്നാം സ്ഥാനവും നേടി. തിങ്കള്‍ രാവിലെ മുതല്‍ വനിതകളുടെ 15 പേര്‍ തുഴയും മത്സര ഫൈനലും, പുരുഷന്‍മാരുടെ 25 പേര്‍ തുഴയും മത്സരവും ഫൈനലുമാണ് അരങ്ങേറിയത്. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് സംസാരിച്ച എം. രാജഗോപാലൻ എം.എൽ.എ, ജലോത്സവം ജില്ലയിലെ ടൂറിസം വികസനത്തിന് വലിയ പ്രചോദനമാകുമെന്ന് പറഞ്ഞു.

#NorthMalabar #WaterSports #KeralaTourism #Jalotsavam2024 #Vallamkali


 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia