city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രോളിംഗ് നിരോധനം 14 മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസമേകും

കാസര്‍കോട്: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി തീരക്കടലില്‍ ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പെടുത്തും. ട്രോളിംഗ് നിരോധനകാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും കടല്‍പട്രോളിംഗും രക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും മത്സ്യതൊഴിലാളി പ്രതിനിധികളുടേയും യോഗം തീരുമാനിച്ചു.

ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന്റെ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരും സംബന്ധിച്ചു. രണ്ടു വളളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിംഗ് ഉള്‍പെടെ  ട്രോള്‍ നെറ്റ് ഉപയോഗിച്ചുളള എല്ലാത്തരം മത്സ്യബന്ധനങ്ങളും ഇക്കാലയളവില്‍ സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് എന്‍ജിന്റെ കുതിരശക്തി കണക്കാക്കാതെ ഉപരിതല മത്സ്യബന്ധനം നടത്താം. ജില്ലയില്‍ ആകെ 125 യന്ത്രവല്‍കൃത ബോട്ടുകളും 1519 യന്ത്രവല്‍കൃത വളളങ്ങളും 60 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വളളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലയില്‍ ഒരു യന്ത്രവല്‍കൃതബോട്ടും രണ്ട് ഫൈബര്‍ വളളങ്ങളും ഫിഷറീഷ് വകുപ്പ് സജ്ജമാക്കി. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധതൊഴിലാളികള്‍ക്കും പിലിങ്ങ് തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സൗജന്യ റേഷന്‍ അനുവദിക്കും. മത്സ്യത്തൊഴിലാളികളുടെ കടങ്ങളിലും വായ്പകളിലുമുളള മോറട്ടോറിയം 2013 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

ട്രോളിങ്ങില്‍ ഏര്‍പെട്ടിരിക്കുന്ന ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 14 ന് മുമ്പ് കേരളം വിട്ടുപോകേണ്ടതാണെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചു. 14 നുശേഷം ഇവ കടലില്‍ ഇറക്കുന്നതിന് അനുവദിക്കില്ല. നിരോധനം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകളും വളളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കും. തീരദേശത്തുളള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ പ്രവര്‍ത്തിപ്പിക്കുവാനും ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാനും പാടില്ല. ട്രോളിംഗ് നിരോധന കാലയളവില്‍ കടലോരങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ജാഗ്രതാ സമിതികളുമായി സഹകരിച്ച് നടപടി സ്വികരിക്കും. പോലീസ് തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

ബോട്ടുകളിലേയും വളളങ്ങളിലേയും മത്സ്യത്തൊഴിലാളികള്‍ക്ക് പുറമേ പരിശീലനം നേടിയ സുരക്ഷാഭടന്മാരെ ഫിഷറീസ് വകുപ്പ് നിയോഗിക്കും. അടിയന്തിര സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റേയും നാവികസേനയുടേയും സഹായം ലഭ്യമാക്കും. ദുരന്തനിവാരണ സമിതി, റവന്യു, പോലീസ്, അഗ്നിശമനസേന, പോര്‍ട്ട് മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരെ തദ്ദേശിയരായ മത്സ്യതൊഴിലാളികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തും. ഫിഷറീസ് വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലും കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അപകടവിവരങ്ങള്‍ അറിയിക്കണം.

മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥാമുന്നറിയിപ്പുകള്‍ അവഗണിക്കരുത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍ ക്വിറ്റ് എന്നിവ കരുതണം. വളളത്തിലെ തൊഴിലാളികളെ കുറിച്ചുളള വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം.
ട്രോളിംഗ് നിരോധനം 14 മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസമേകും

ജില്ലയില്‍ ഹാര്‍ബറുകളുടേയും പുലിമുട്ടുകളുടേയും അഭാവം കടല്‍ ക്ഷോഭമുളള സമയങ്ങളില്‍ യാനങ്ങള്‍ കടലില്‍ ഇറക്കുന്നതിന് പ്രയാസമുണ്ടാക്കും ഇത് സമയോചിതമായ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും തടസമാണ്. കാര്യക്ഷമമായ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അനധികൃത മത്സ്യബന്ധനം തടയുന്നതിനും ജില്ലയില്‍ ഒരു ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, പി.ബി. അബ്ദുര്‍  റസാഖ്, സബ് കളക്ടര്‍ വെങ്കടേഷ് പതി, എ.ഡി.എം. എച്ച്. ദിനേശന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പത്മനാഭന്‍, ഹോസ്ദുര്‍ഗ് ഡി.വൈ.എസ്.പി. മാത്യു എക്‌സല്‍, കാസര്‍കോട് കോസ്റ്റല്‍ പോലീസ് സി.ഐ. ദേവദാസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോഹനന്‍, മത്സ്യഫെഡ് ജില്ലാ ഓഫീസര്‍ കെ. വനജ, ഡെപ്യൂട്ടി ഡി.എം.ഒ. എം.സി. വിമല്‍രാജ്, കടാശ്വാസ കമ്മീഷന്‍ അംഗം ആര്‍. ഗംഗാധരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.എ. മോഹനന്‍, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍ വകുപ്പുതല ഉ­ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ട്രോളിംങ് നിരോധന കാലയളവില്‍ അടിയന്തിരസഹായത്തിന് ബന്ധപ്പെടേണ്ട ഫോണ്‍, കോസ്റ്റ് ഗാര്‍ഡ് ടോള്‍ ഫ്രീ നമ്പര്‍ 1554, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ടോള്‍ഫ്രീ നമ്പര്‍ 1093, കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷന്‍ 04972732487, ഫിഷറീസ് കണ്‍ട്രോള്‍ റൂം 0467 2202537.

Keywords: Trolling, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia